Latest News

കേരളം ആട്ടിയോടിച്ച അരിക്കൊമ്പൻ മദപ്പാടിലായി, അക്രമം തുടങ്ങിയെന്നു റിപ്പോർട്ടുകൾ

Published

on

ചെന്നൈ . കേരളം ആട്ടിയോടിച്ച അരിക്കൊമ്പൻ മദപ്പാടിലെന്നു റിപ്പോർട്ടുകൾ. ഉൾക്കാട്ടിലേക്ക് അയക്കാൻ ശ്രമം തുടരുന്നതായാണ് തമിഴ്‌നാട് വനംവകുപ്പ് പറയുന്നത്. രണ്ട് ദിവസമായി അരിക്കൊമ്പൻ മാഞ്ചോലയിൽ ജനവാസ മേഖലയിൽ തന്നെ തുടരുകയാണ്. ആനയെ ഉൾക്കാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് മദപ്പാട്ടിലായിരിക്കുന്നത്.

ആനയെ നാട് കടത്താനായി നടത്തിയ ശ്രമങ്ങൾ ആണ് മദപ്പാട്ടിലാക്കിയിരിക്കുന്നതെന്നാണ് മൃഗ സ്നേഹിഹാൾ പറയുന്നത്. മാഞ്ചോലയിൽ ജനവാസ മേഖലയിൽ തുടരുന്ന അരിക്കൊമ്പൻ മദപ്പാടിലാണെന്നാണ് തമിഴ്‌നാട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. ഊത്ത് എസ്റ്റേറ്റിലെ ചിത്രങ്ങൾ വനംവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.

അരിക്കൊമ്പൻ കേരളത്തിലേക്ക് എത്താൻ സാദ്ധ്യതയില്ലെന്നാണ് വനപാലകർ പറഞ്ഞിരിക്കുന്നത്. നെയ്യാറിന് 65 കിലോമീറ്റർ അകലെയാണ് അരികൊമ്പൻ ഇപ്പോഴുള്ളത് എന്നതാണ് അതിനു കാരണമായി അവർ പറയുന്നത്. അപ്പർ കോതയാറിലേക്ക് തിരികെ പോകാനാണ് സാദ്ധ്യത. നാട്ടിലിറങ്ങിയ അരിക്കൊമ്പൻ വാഴകൃഷിയും വീടിന്റെ ഷീറ്റും സിഎസ്ഐ പള്ളിയിലെ മരവും നശിപ്പിച്ചിരുന്നു. അരിക്കൊമ്പനൊപ്പം നാല് ആനകള്‍ കൂടിയുണ്ട് എന്നാണു റിപ്പോർട്ടുകൾ.

അരിക്കൊമ്പൻ ഇറങ്ങിയ സാഹചര്യത്തിൽ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ വിനോദ സഞ്ചാരം നിരോധിച്ചു. സ്ഥലത്ത് അക്രമ സ്വഭാവം കാട്ടിയ അരിക്കൊമ്പൻ എന്നാൽ മാഞ്ചോലയിൽ റേഷൻ കട ആക്രമിച്ചിട്ടില്ല. തമിഴ്നാട് കോതയാറിൽ നിന്ന് 25 കിലോമീറ്റർ എതിർ ദിശയിൽ സഞ്ചരിച്ച അരിക്കൊമ്പൻ ഇപ്പോൾ മാഞ്ചോല ഊത്ത് 10ാം കാട്ടിലാണുള്ളത്. കഴിഞ്ഞ ദിവസം നാലുമുക്കിൽ വാഴകൃഷിയും ഊത്തിൽ വീടിന്റെ മേൽകൂരയും നശിപ്പിച്ചിരുന്നു.

ഊത്ത് എസ്റ്റേറ്റിലെ സിഎസ്ഐ പള്ളി വളപ്പിലെ മരവും അരിക്കൊമ്പൻ അടിച്ചുടച്ചു. ഊത്ത് സ്കൂൾ പരിസരത്തും കാൽപാട് കണ്ടതോടെ സ്കൂളിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അരികൊമ്പന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.. ചെങ്കുത്തായ പ്രദേശം മുന്നിലുള്ളതിനാൽ കേരളത്തിലേക്ക് അരിക്കൊമ്പൻ എത്തില്ലെന്ന കണക്ക് കൂട്ടലിലാണ് തമിഴ്നാട് വനംവകുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version