Latest News
കേരളം ആട്ടിയോടിച്ച അരിക്കൊമ്പൻ മദപ്പാടിലായി, അക്രമം തുടങ്ങിയെന്നു റിപ്പോർട്ടുകൾ

ചെന്നൈ . കേരളം ആട്ടിയോടിച്ച അരിക്കൊമ്പൻ മദപ്പാടിലെന്നു റിപ്പോർട്ടുകൾ. ഉൾക്കാട്ടിലേക്ക് അയക്കാൻ ശ്രമം തുടരുന്നതായാണ് തമിഴ്‌നാട് വനംവകുപ്പ് പറയുന്നത്. രണ്ട് ദിവസമായി അരിക്കൊമ്പൻ മാഞ്ചോലയിൽ ജനവാസ മേഖലയിൽ തന്നെ തുടരുകയാണ്. ആനയെ ഉൾക്കാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് മദപ്പാട്ടിലായിരിക്കുന്നത്.
ആനയെ നാട് കടത്താനായി നടത്തിയ ശ്രമങ്ങൾ ആണ് മദപ്പാട്ടിലാക്കിയിരിക്കുന്നതെന്നാണ് മൃഗ സ്നേഹിഹാൾ പറയുന്നത്. മാഞ്ചോലയിൽ ജനവാസ മേഖലയിൽ തുടരുന്ന അരിക്കൊമ്പൻ മദപ്പാടിലാണെന്നാണ് തമിഴ്‌നാട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. ഊത്ത് എസ്റ്റേറ്റിലെ ചിത്രങ്ങൾ വനംവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.
അരിക്കൊമ്പൻ കേരളത്തിലേക്ക് എത്താൻ സാദ്ധ്യതയില്ലെന്നാണ് വനപാലകർ പറഞ്ഞിരിക്കുന്നത്. നെയ്യാറിന് 65 കിലോമീറ്റർ അകലെയാണ് അരികൊമ്പൻ ഇപ്പോഴുള്ളത് എന്നതാണ് അതിനു കാരണമായി അവർ പറയുന്നത്. അപ്പർ കോതയാറിലേക്ക് തിരികെ പോകാനാണ് സാദ്ധ്യത. നാട്ടിലിറങ്ങിയ അരിക്കൊമ്പൻ വാഴകൃഷിയും വീടിന്റെ ഷീറ്റും സിഎസ്ഐ പള്ളിയിലെ മരവും നശിപ്പിച്ചിരുന്നു. അരിക്കൊമ്പനൊപ്പം നാല് ആനകള്‍ കൂടിയുണ്ട് എന്നാണു റിപ്പോർട്ടുകൾ.
അരിക്കൊമ്പൻ ഇറങ്ങിയ സാഹചര്യത്തിൽ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ വിനോദ സഞ്ചാരം നിരോധിച്ചു. സ്ഥലത്ത് അക്രമ സ്വഭാവം കാട്ടിയ അരിക്കൊമ്പൻ എന്നാൽ മാഞ്ചോലയിൽ റേഷൻ കട ആക്രമിച്ചിട്ടില്ല. തമിഴ്നാട് കോതയാറിൽ നിന്ന് 25 കിലോമീറ്റർ എതിർ ദിശയിൽ സഞ്ചരിച്ച അരിക്കൊമ്പൻ ഇപ്പോൾ മാഞ്ചോല ഊത്ത് 10ാം കാട്ടിലാണുള്ളത്. കഴിഞ്ഞ ദിവസം നാലുമുക്കിൽ വാഴകൃഷിയും ഊത്തിൽ വീടിന്റെ മേൽകൂരയും നശിപ്പിച്ചിരുന്നു.
ഊത്ത് എസ്റ്റേറ്റിലെ സിഎസ്ഐ പള്ളി വളപ്പിലെ മരവും അരിക്കൊമ്പൻ അടിച്ചുടച്ചു. ഊത്ത് സ്കൂൾ പരിസരത്തും കാൽപാട് കണ്ടതോടെ സ്കൂളിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അരികൊമ്പന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.. ചെങ്കുത്തായ പ്രദേശം മുന്നിലുള്ളതിനാൽ കേരളത്തിലേക്ക് അരിക്കൊമ്പൻ എത്തില്ലെന്ന കണക്ക് കൂട്ടലിലാണ് തമിഴ്നാട് വനംവകുപ്പ്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള് വിലപിടിപ്പിള്ള ആഭരണങ്ങള് നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime2 years ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു
-
Entertainment2 years ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Interview5 years ago
മനസ്സുതുറന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ