Crime

തിരുവല്ലത്ത് യുവാവിനെ സഹോദരന്‍ അടിച്ച് കൊന്ന് കുഴിച്ചുമൂടി

Published

on

തിരുവനന്തപുരം . തിരുവല്ലത്ത് യുവാവിനെ സഹോദരന്‍ അടിച്ച് കൊന്ന് കുഴിച്ചുമൂടി. മകനെ കാണാനില്ലെന്ന് കാണിച്ച് മരിച്ച രാജിന്റെ അമ്മ തിരുവല്ലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വണ്ടിത്തടം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമ്പോഴാണ് സഹോദരനെ അടിച്ച് കൊന്നു കുഴിച്ചു മൂടിയെന്നു അറിയുന്നത്.

ഓണക്കാലത്ത് രാജിന്റെ അമ്മ ബന്ധുവീട്ടില്‍ പോയിരുന്നു. വീട്ടില്‍ മടങ്ങിയെത്തുമ്പോൾ മകനെ കാണാനില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിയുന്നത്. സംശയം തോന്നി രാജിന്റെ സഹോദരന്‍ ബിനുവിനെ പൊലീസ് നിരന്തരം ചോദ്യം ചെയ്യുകയായിരുന്നു. ഇന്ന് രാവിലെയാണ് അനുജനെ കൊന്നു കൂഴിച്ചുമൂടിയതായി ബിനു കുറ്റസമ്മതം നടത്തിയതെന്ന് പൊലീസ് പറയുന്നു. സഹോദരനെ കൊന്ന് വീടിന്റെ പിന്നില്‍ കുഴിച്ചുമൂടി എന്നായിരുന്നു കുറ്റസമ്മതമൊഴി.

മൊഴി അനുസരിച്ച് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയപ്പോൾ മൃതദേഹം കണ്ടെത്തി. പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ച് വരുന്നു. ഓണക്കാലത്ത് അമ്മ ബന്ധുവീട്ടില്‍ പോയ സമയത്ത് സഹോദരങ്ങള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കത്തിനിടയിൽ സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതയ്ക്കായി പൊലീസ് പ്രതിയെ ചോദ്യം ചെയ്ത് വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version