Crime
യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി
തിരുവനന്തപുരം . തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട്ട് യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്തി. ചന്തവിള നൗഫില്‍ മന്‍സിലില്‍ നൗഫിയ (27) ആണ് മരണപ്പെട്ടത്. ശനിയാഴ്ച രാവിലെ 10.45 ന് വീട്ടിലെ ഹാളില്‍ നൗഫിയയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ നൗഫിയയുടെ ഭര്‍ത്താവായ റഹീസ്ഖാനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഭർത്താവ് റഹീസ്ഖാന്‍, നൗഫിയയെ ശാരീരിക ഉപദ്രവം ഏൽപ്പിച്ചിരുന്നതായി സഹോദരൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. നൗഫിയയെ ഭർത്താവ് റഹീസ്ഖാന്‍ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് സഹോദരന്‍ പോലീസിന് മൊഴി നല്‍കിയ ശേഷമായിരുന്നു അറസ്റ്റ്. നൗഫിയയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇരുവർക്കും മൂന്ന് കുട്ടികളുണ്ട്.