Latest News

സഹപ്രവർത്തകയുമായി അവിഹിതമെന്ന്, ഭാര്യ ഓഫീസിലെത്തി എന്‍ജീനിയറെ ചെരിപ്പൂരി തല്ലി

Published

on

എന്‍ജീനിയറായ ഭര്‍ത്താവിനെ ഓഫീസിലെത്തി പരസ്യമായി ചെരിപ്പൂരി അടിച്ച് ഭാര്യ. ബീഹാറിലെ ഔറംഗാബാദിലാണ് സംഭവം. ഓഫീസില്‍ ജോലി ചെയ്യുന്ന സ്ത്രീയുമായി ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്നാരോപിച്ചു കൊണ്ടായിരുന്നു ഭാര്യയുടെ ചെരുപ്പ് കൊണ്ടുള്ള മര്‍ദ്ദനം. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഓഫീസിലേക്കെത്തിയ ഭാര്യ ഭര്‍ത്താവിനെ തന്റെ ചെരിപ്പൂരി അടിക്കുകയായിരുന്നു. ഭാര്യയുടെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഭര്‍ത്താവ് ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. പുറത്തേക്ക് ഇറങ്ങിയ ഭര്‍ത്താവിനെ ഭാര്യ പിന്തുടരുകയും മര്‍ദ്ദനം തുടരുകയുമാണ്. ഭര്‍ത്താവ് കുടുംബത്തിന്റെ ചെലവിനായി പണം തരാറില്ലെന്നും ഭാര്യ ആരോപിക്കുന്നു. എക്‌സിക്യൂട്ടീവ് എന്‍ജീനിയറായി ജോലി ചെയ്യുന്നയാളാണ് ഭര്‍ത്താവ്. കഴിഞ്ഞ ഒരുവര്‍ഷമായി തന്റെ മാതാപിതാക്കളോടൊപ്പമാണ് താന്‍ കഴിയുന്നതെന്നും ഭാര്യ പറയുന്നുണ്ട്. കുട്ടികളുടെ ആവശ്യത്തിന് പോലും ഭര്‍ത്താവ് പണം തരുന്നില്ലെന്നും ഭാര്യ ആരോപിക്കുന്നു.

ജോലിസ്ഥലത്ത് ഭര്‍ത്താവിന് ഒരു അവിഹിത ബന്ധമുണ്ടെന്നും അതിനു വേണ്ടിയാണ് അയാൾ പണം ചെലവഴിക്കുന്നതെന്നും ഭാര്യ ആരോപിക്കുന്നുണ്ട്. തനിക്കും കുട്ടികള്‍ക്കും ചെലവിനുള്ള പണം ഇയാൾ തരുന്നില്ലെന്നും ഭാര്യ പറയുന്നു. ദമ്പതികളുടെ മകളും പിതാവിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. മോശം പെരുമാറ്റമാണ് ഇയാള്‍ക്ക് എന്നാണ് മകൾ ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version