Culture
ഛത്രപതി ശിവജി ശത്രുക്കൾക്ക് നേരെ പ്രയോഗിച്ചിരുന്ന വാഗ നഖം തിരികെ ഇന്ത്യയിലേക്ക്
മുംബയ് . ബ്രിട്ടീഷ് സർക്കാരിന്റെ കൈവശമുള്ള ഛത്രപതി ശിവജിയുടെ പ്രസിദ്ധമായ ആയുധമായ വാഗ നഖം ഇന്ത്യയ്ക്ക് കൈമാറും. മഹാരാഷ്ട്ര സാംസ്കാരിക മന്ത്രിയായ സുധീർ മുൻഗന്തിവാറാണ് ഈ പുരാവസ്തു ഇന്ത്യയിലെത്തിക്കുന്ന കാര്യം അറിയിച്ചിട്ടുള്ളത്. എതിരാളിയെ വകവരുത്തുന്നതിനായി ഛത്രപതി ശിവജി വാഗ നഖത്തെയാണ് ആയുധമായി ഉപയോഗിച്ചിരുന്നത്. പുലി നഖത്തിന് സമാനമായ വാഗ നഖം, ഉരുക്കിലാണ് നിർമ്മിച്ചിട്ടുള്ളത്. ഇത് കൈയിൽ ധരിച്ചാണ് ശത്രുക്കൾക്ക് നേരെ ഛത്രപതി ശിവജി പ്രയോഗിച്ചിരുന്നത്.
1659-ൽ ബീജാപൂർ സുൽത്താന്റെ ജനറലായിരുന്ന അഫ്സൽ ഖാന്റെ വധവുമായി ബന്ധപ്പെട്ടാണ് വാഗ നഖം പ്രശസ്തമാവുന്നത്. അഫ്സൽ ഖാനെ വധിച്ച ദിവസത്തിന്റെ വാർഷിക ദിനത്തിലായിരിക്കും അതിനായി ഉപയോഗിച്ച ആയുധം തിരികെ എത്തിക്കുക. വാഗ നഖം കൂടാതെ ചരിത്ര പ്രസക്തിയുള്ള ശിവജിയുടെ ജഗദംബ വാൾ അടക്കമുള്ള വസ്തുക്കൾ പരിശോധിക്കുമെന്നും തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുമെന്നും മന്ത്രി സുധീർ മുൻഗന്തിവാർ അറിയിച്ചു.