Latest News
കേരളത്തിൽ ഇസ്ലാമിക തീവ്രവാദികളുടെ അഴിഞ്ഞാട്ടം – അനിൽ കെ ആന്റണി
ന്യൂഡൽഹി . കേരളത്തിൽ ഇസ്ലാമിക തീവ്രവാദി കളുടെ അഴിഞ്ഞാട്ടം ആണ് നടക്കുന്നത്. കൊല്ലത്ത് സൈനികനെ പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ ആക്രമിച്ചസംഭവത്തിൽ മൗനം പാലിക്കുന്ന കേരള സർക്കാരിനെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ വക്താവ് അനിൽ കെ ആന്റണി. ക്രമസമാധാന നില തകർന്ന അവസ്ഥയിലാണ് കേരളം എന്നത് ചൂണ്ടിക്കാട്ടുന്ന സംഭവമാണിതെന്നും അനിൽ കെ ആന്റണി പറഞ്ഞു. കേരളത്തിൽ ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടും പ്രതികരിക്കാൻ ഇരുപാർട്ടികളും കൂട്ടാക്കിയിട്ടില്ല – അനിൽ കെ ആന്റണി കുറ്റപ്പെടുത്തി.
‘കേരളത്തിൽ കഴിഞ്ഞ ദിവസം നിർഭാഗ്യകരമായ സംഭവമുണ്ടായി. ഒരു സൈനികനെ ഒരുകൂട്ടം ആൾക്കാർ അകാരണമായി ആക്രമിച്ച് അദ്ദേഹത്തിന്റെ ശരീരത്തിൽ പിഎഫ്‌ഐ എന്ന് പെയിന്റ് ചെയ്തു. ഇത്തരത്തിലുള്ള സംഭവങ്ങൾ കഴിഞ്ഞ എട്ടുവർഷമായി സംസ്ഥാനത്ത് നടക്കുന്നു. ദുഖകരം എന്തെന്നാൽ വിഷയത്തിൽ കോൺഗ്രസോ സിപിഎമ്മോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അവർ ന്യൂനപക്ഷ വോട്ടിനായി ഇത്തരം കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു’. എഎൻഐയോട് അനിൽ ആന്റണി പറഞ്ഞു.
കൊല്ലം ജില്ലയിലെ കടയ്‌ക്കൽ ചാണപ്പാറയിരുന്നു ഇത്തരം ഒരു സംഭവം ഉണ്ടായത്. അജ്ഞാതർ സൈനികനെ ആക്രമിച്ച് അടിച്ച് വീഴ്ത്തി മുതുകിൽ പിഎഫ്‌ഐ എന്നെഴുതുകയായിരുന്നു. കടയ്‌ക്കൽ സ്വദേശി ഷൈൻ എന്ന സൈനികനാണ് മർദ്ദനമേറ്റത്. രണ്ട് പേർ ചേർന്ന് വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. പിറകിൽ നിന്ന് ചവിട്ടിയതിന് ശേഷം സെല്ലോ ടേപ്പ് ഉപയോഗിച്ച് കൈകൾ വരിഞ്ഞുകെട്ടിയാണ് ജവാനെ മർദ്ദിക്കുന്നത്.