Latest News
സ്ത്രീകളുടെ മുഖം പൊതുസ്ഥലത്ത് ദൃശ്യമാകുന്നത് പാപമെന്ന് താലിബാൻ
കാബൂള്‍ . സ്ത്രീകളുടെ മുഖം പൊതുസ്ഥലത്ത് ദൃശ്യമാകുന്നത് പാപമെന്ന് ആവർത്തിച്ച് താലിബാൻ. പൊതുസ്ഥലത്ത് പുരുഷന്‍മാര്‍ സ്ത്രീകളുടെ മുഖം കണ്ടാല്‍ അവരുടെ മൂല്യം നഷ്ടപ്പെടുമെന്നാണ് താലിബാന്‍ പറയുന്നത്. വീടിന് പുറത്തിറങ്ങുമ്പോള്‍ സ്ത്രീകള്‍ മുഖം മറച്ചിരിക്കണമെന്ന് അഫ്ഗാനിസ്ഥാനിലെ മതപണ്ഡിതന്‍മാര്‍ പറയുന്നുണ്ടെന്നും താലിബാന്‍ സര്‍ക്കാരിലെ പ്രധാനവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ 2021 ആഗസ്റ്റില്‍, സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം നിയമങ്ങള്‍ താലിബാന്‍ സര്‍ക്കാര്‍ കര്‍ശനമാക്കുന്നത്. പൊതുസ്ഥലങ്ങളിലും സര്‍വകലാശാലകളിലും ജോലിസ്ഥലങ്ങളിലും മുഖാവരണമില്ലാതെ സ്ത്രീകള്‍ പ്രത്യക്ഷപ്പെടാന്‍ പാടില്ലെന്നും താലിബാന്‍ ഉത്തരവിറക്കി. സ്ത്രീകളുടെ മുഖം പൊതുസ്ഥലത്ത് ദൃശ്യമാകുന്നത് പാപമാണെന്നാണ് താലിബാന്റെ വൈസ് ആൻഡ് വെർച്യൂ (vice and virtue) മന്ത്രാലയത്തിന്റെ വക്താവ് മൗലവി മുഹമ്മദ് സാദിഖ് അകിഫ് പറഞ്ഞത്. ദി അസോസിയേറ്റഡ് പ്രസ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ പ്രതികരണം.
”ചില വലിയ നഗരങ്ങളില്‍ സ്ത്രീകള്‍ മുഖാവരണമില്ലാതെ നടക്കുന്നത് കണ്ടിട്ടുണ്ട്. ഇത് നാണക്കേടാണ്. സ്ത്രീകള്‍ തങ്ങളുടെ മുഖം മറയ്ക്കണമെന്ന് ഞങ്ങളുടെ മതാചാര്യന്‍മാരും പറയുന്നുണ്ട്,” അകിഫ് പറഞ്ഞു. സ്ത്രീകള്‍ക്ക് ഒരു മൂല്യമുണ്ട്. പുരുഷന്‍മാരുടെ നോട്ടം ആ മൂല്യം കുറക്കും,അകിഫ് കൂട്ടിച്ചേര്‍ത്തു. ഹിജാബ് ധരിച്ച സ്ത്രീകള്‍ ബഹുമാനമര്‍ഹിക്കുന്നു, അകിഫ് പറഞ്ഞു.
ഇതിനിടെ അധികാരത്തിലെത്തിയതിന് പിന്നാലെ സ്ത്രീകളുടെ വിദ്യാഭ്യാസം നിഷേധിച്ച താലിബാന്‍ നടപടിയ്‌ക്കെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശത്തെ നിഷേധിച്ച താലിബാനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ പ്രതിനിധി ഗോര്‍ഡന്‍ ബ്രൗണും രംഗത്തെത്തിയിരുന്നതാണ്. ‘ഇവിടെ ശരിയത്ത് നിയമം നടപ്പാക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായി ശരിയ നിയമം നടപ്പാക്കുകയാണ് ഞങ്ങള്‍. 1400 വര്‍ഷം മുമ്പ് നിലവില്‍ വന്നതാണ് ശരിയ നിയമം. അത് ഇന്നും നിലനില്‍ക്കുന്നുണ്ട്,’ അകിഫ് പറഞ്ഞു.
(വാൽകഷ്ണം: സ്ത്രീ സ്വാതത്ര്യം ഒന്നൊന്നായി ഹനിച്ച് മതഭ്രാന്തിൽ താലിബാന്റെ ക്രൂരത തുടരുന്നു)