Latest News
റവന്യൂ വകുപ്പ് ആത്മഹത്യ മുനമ്പ് വരെ എത്തിച്ച 76 കാരനായ യൂസഫിന്റെ കഥ കേൾക്കൂ
വടക്കാഞ്ചേരി . റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നീതി നിഷേധിച്ചതിനെതിരെ കോടതിയിൽ പോയി നീതി തേടിയ 76 കാരനെ ആത്മഹത്യ മുനമ്പ് വരെ എത്തിച്ചു പിണറായി സർക്കാർ. ഓട്ടുപാറ സ്വദേശി കുണ്ടുപറമ്പില്‍ വീട്ടില്‍ യുസഫ് എന്ന വയോധികന്‍ ഇപ്പോൾ താലൂക്ക് ഓഫീസിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുകയാണ്. ഓട്ടുപാറ സ്വദേശി കുണ്ടുപറമ്പില്‍ വീട്ടില്‍ യൂസഫാണ് തലപ്പിള്ളി താലൂക്ക് തഹസില്‍ദാര്‍ ഓഫീസിനു മുന്നിലെത്തി ആത്മഹത്യ ഭീഷണി മുഴക്കിയിരിക്കുന്നത്.
പരമ്പരാഗതമായി കൈവശം വെച്ച് വരുന്ന എല്ലാ രേഖകളുമുള്ള മൂന്ന് സെന്റ് സ്ഥലത്തിന്റെ നികുതി തുടര്‍ന്നും അടക്കാന്‍ അനുമതി തരണമെന്നും, താമസിക്കുന്ന വീട്ടില്‍ നിന്ന് ഇറക്കിവിടരുതെന്നും ആവശ്യപ്പെട്ടാണ് യൂസഫ് കഴിഞ്ഞ ദിവസം തലപ്പിള്ളി താലൂക്ക് ഓഫിസിലെത്തിയത്. ഇനിയും നീതി ഉറപ്പായില്ലെങ്കില്‍ തഹസില്‍ദാര്‍ ഓഫീസിനു മുന്നില്‍ പരസ്യമായി തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് കണ്ണീരോടെ വയോധികന്‍ പറഞ്ഞിരിക്കുകയാണ്.
ജനകീയ സർക്കാരിന്റെ ജനകീയ നടപടികളെപ്പറ്റി മുഖ്യ മന്ത്രി പിണറായി വിജയൻ തന്റെ പ്രസംഗങ്ങളിൽ വീമ്പിളക്കുമ്പോഴാണ്, നീതിക്കായുള്ള 76 കാരന്റെ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനു സർക്കാർ ഉദ്യോഗസ്ഥർ കണ്ണിറുക്കി നടക്കുന്നതെന്നു ഓർക്കണം. ആ മനുഷ്യനോട് മനസാക്ഷിക്ക് നിരക്കാത്തത് കാട്ടുന്നതെന്ന് കാണണം.
കഴിഞ്ഞ 7 വര്‍ഷകാലം ഈ മനുഷ്യ ജീവി കയറിയിറങ്ങാത്ത ഓഫീസുകളില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന റീസര്‍വേയുമായി ബന്ധപ്പെട്ട് ഉണ്ടായ നിയമനടപടി ക്രമങ്ങളുടെ പേരിൽ വീടും സ്ഥലവും ക്രയവിക്രയം പോലും ചെയ്യാനോ നികുതി അടയ്‌ക്കുന്നതിനോ കഴിയുന്നില്ലെന്ന് യൂസഫ് പറയുന്നു. സംസ്ഥാന പാതയോട് ചേര്‍ന്ന് ഓട്ടുപാറ പട്ടണ ഹൃദയത്തില്‍ താമസിക്കുന്ന വയോധികന്‍ വില്ലേജ് ഓഫീസര്‍ മുതല്‍ മന്ത്രിമാര്‍ വരെയുള്ള ഉന്നത അധികാരികള്‍ക്ക് അപേക്ഷ നല്‍കിയിട്ടും ഒരു ഫലവും ഉണ്ടായിട്ടില്ല.
യൂസഫ് പരാതികള്‍ നല്‍കി മടുത്തു. തലപ്പിള്ളിതാലൂക്ക് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന വികസന സമിതി യോഗത്തില്‍ പ്ലകാര്‍ഡുമായെത്തി നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു നോക്കി. താലൂക്ക് സര്‍വ്വേയര്‍ നടത്തിയ റീ സര്‍വ്വേ ജില്ലാ സര്‍വ്വേയറും അംഗീകരിച്ചപ്പോഴും യൂസഫ് പിന്‍വാങ്ങിയില്ല. ഭൂമി പുറമ്പോക്കിലാണെന്നായിരുന്നു അവരുടെ ഞെട്ടിക്കുന്ന കണ്ടെത്തല്‍. എന്നാല്‍ തനിക്ക് പൂര്‍വ്വികമായി ലഭിച്ചതും പതിറ്റാണ്ടുകളായി നികുതി അടച്ച് വരുന്നതുമായ ഭൂമി എങ്ങിനെ ഇല്ലാതാകുമെന്ന ചോദ്യവുമായി യൂസഫ് ജില്ലാ തല അദാലത്തില്‍ പങ്കെടുക്കുകയും കോടതിയെ സമീപിക്കുകയായിരുന്നു പിന്നെ. യുസഫിന് അനുകൂലമായ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കലക്ടറുടെ നിര്‍ദ്ദേശാനുസരണം വീണ്ടും സര്‍വ്വേ നടന്നു. കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ യൂസഫിനെ അറിയിച്ചു. എന്നാല്‍ തനിക്ക് ഒരു നീതിയും ലഭിച്ചില്ലെന്നാണ് ഇന്നും യൂസഫ് പറയുന്നത്.
(വാൽ കഷ്ണം: ഇതാണ് കേരളം ഭരണം, കണ്ടു പഠിക്കണം ഈ No 1 കേരളത്തെ…..)