Latest News
ട്രെയിനിൽ കയറി ചോദിച്ച പണം കൊടുക്കാത്തതിന്റെ പകയിൽ പാമ്പുകളെ തുറന്നുവിട്ട് പകരം വീട്ടി പാമ്പാട്ടികൾ
യാത്രക്കാർ പണം നൽകാൻ തയാറാകാത്തതിന്റെ പകയിൽ ട്രെയിനിനുള്ളിൽ പാമ്പുകളെ തുറന്നുവിട്ട് ഭയാനക അന്തരീക്ഷം ഉണ്ടാക്കി പാമ്പാട്ടികൾ. മധ്യപ്രദേശിലെ ഗ്വാളിയാറിലേക്ക് ബംഗാളിലെ ഹൗറയിൽനിന്നു പുറപ്പെട്ട ചമ്പൽ എക്‌സ്പ്രസിന്റെ ജനറൽ കോച്ചിലാണ് ഈ സംഭവം നടക്കുന്നത്. ട്രെയിനിൽ സഞ്ചരിച്ചിരുന്ന അഞ്ച് പാമ്പാട്ടികൾ, മറ്റു യാത്രക്കാരിൽനിന്നു സംഭാവന ചോദിക്കുകയുണ്ടായി. എന്നാൽ ചില യാത്രക്കാർ പണം നൽകാൻ കൂട്ടാക്കിയില്ല. ഇതിൽ ക്ഷുഭിതരായ പാമ്പാട്ടികൾ ഉത്തർപ്രദേശിലെ മഹോബയ്ക്ക് സമീപം ട്രെയിൻ എത്തുമ്പോൾ പാമ്പുകളെ കൂടയിൽനിന്നു കൂട്ടത്തോടെ തുറന്നു വിട്ടു പകരം വീട്ടി.
കൂടയിൽനിന്നു കൂട്ടത്തോടെ പാമ്പുകൾ പുറത്തിറങ്ങുന്നത് കണ്ട് യാത്രക്കാർ പരിഭ്രാന്തരമായി. ഉടൻ റെയിൽവേ കൺട്രോൾ റൂമിൽ വിവരം അറിയിച്ചെങ്കിലും പാമ്പാട്ടികൾ അടുത്ത സ്റ്റേഷൻ എത്തുന്നതിനു മുൻപ് ട്രെയിനിൽനിന്നു ചാടി രക്ഷപ്പെട്ടു. ഝാൻസി സ്റ്റേഷനിൽവച്ച് യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മാറ്റി. എല്ലാവരും സുരക്ഷിതരാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. പാമ്പുകൾക്കായി കോച്ചിനുള്ളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരിച്ചറിയാൻ സാധിച്ചിട്ടില്ലെങ്കിലും പാമ്പാട്ടികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇവരെ കണ്ടെത്താനുള്ള ശ്രമം നടത്തി വരുകയാണ്.
‘ഏകാഗ്ര ബുദ്ധിക്കേ ആനന്ദം കിട്ടൂ. ബാഹ്യസമ്പത്തുകളും മമതാ ബന്ധങ്ങളും ഒരിക്കലും ഏകാഗ്രത നേടിത്തരില്ല’ – ശ്രീ നാരായണ ഗുരു