Latest News
സമുദ്രയാന്‍ ദൗത്യം അണിയറയിൽ ഒരുങ്ങുന്നു, ആകാംക്ഷഭരിതമായ വിവരങ്ങള്‍ പങ്കുവെച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു
ബഹിരാകാശത്ത് വിജയക്കൊടി പറിച്ച ഭാരതം ലക്‌ഷ്യം വെക്കുന്ന അടുത്ത സമുദ്രയാൻ ദൗത്യവുമായി ബന്ധപ്പെട്ട ആകാംക്ഷഭരിതമായ വിവരങ്ങള്‍ പങ്കുവെച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. സമുദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായി പര്യവേഷകരെ സമുദ്രാന്തര്‍ ഭാഗത്തേയ്‌ക്കെത്തിക്കുന്ന മത്സ്യ 6000 എന്ന പ്രത്യേക അന്തര്‍വാഹിനിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് മന്ത്രി പങ്കുവെച്ചിരിക്കുന്നത്. പേടകത്തിന് ഉള്ളിലിരുന്ന് മന്ത്രി നിര്‍മാണ പുരോഗതി വിലയിരുത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഓഷന്‍ ടെക്‌നോളജിയ്‌ക്ക് ആണ് മത്സ്യ 6000-ന്റെ നിര്‍മാണ ചുമതല നിർവഹിച്ച് വരുന്നത്.
സമുദ്രാന്തര്‍ഭാഗത്തേയ്‌ക്ക് സമുദ്രയാനിലൂടെ അടുത്ത ചുവടുവയ്‌ക്കുകയാണ് ഭാരതം. പ്രത്യേകമായി തയ്യാറാക്കിയ പേടകം വഴി മനുഷ്യരെ സമുദ്രോപരിതലത്തില്‍ നിന്ന് 6,000 മീറ്റര്‍ താഴ്‌ച്ചയിലേയ്‌ക്ക് എത്തിക്കാനാണ് ഇന്ത്യയുടെ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ ദൗത്യവുമായി ബന്ധപ്പെട്ട ആകാംക്ഷഭരിതമായ വിവരങ്ങള്‍ ആണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. മൂന്ന് പര്യവേഷകരെ സമുദ്രത്തിന് ആറ് കിലോമീറ്റര്‍ താഴ്ചയിലേയ്‌ക്ക് എത്തിക്കുകയാണ് മത്സ്യ 6000ന്റെ ലക്ഷ്യം. എന്നാല്‍ 500 മീറ്റര്‍ താഴ്‌ച്ചയിലേക്കായിരിക്കും പേടകം ആദ്യമായി ഊളിയിട്ടിറങ്ങുക. കടലിനടിയിലെ ധാതുശേഖരണവും പ്രത്യേക ആവാസ വ്യവസ്ഥയും അടുത്തറിയാനും വിവരശേഖരണത്തിനും സമുദ്രയാന്‍ ദൗത്യം സഹായിക്കും.
സമുദ്ര പര്യവേഷണം, സമുദ്ര പഠനം എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് 6 കിലോമീറ്റർ താഴ്ചയിൽ മൂന്ന് മനുഷ്യരെയാണ് സമുദ്രത്തിനിടിയിലേയ്‌ക്ക് ഭാരതം വിടുന്നത്. സമുദ്രത്തിനടിത്തട്ടിലേക്ക് മനുഷ്യനെ ഗവേഷണത്തിനയക്കുന്ന ആദ്യ പദ്ധതിയായിരിക്കും സമുദ്രയാൻ. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്‌ക്ക് വേണ്ടി സമുദ്രവിഭവങ്ങളെ പ്രയോജനപ്പെടുത്തുക, മെച്ചപ്പെട്ട ജീവിത നിലവാരം ഉയർത്തുക, തൊഴിൽ, സമുദ്ര പരിസ്ഥിതി സംരക്ഷണം എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് ആവിഷ്‌കരിച്ച ബ്ലൂ എക്കണോമി നയത്തിന്റെ ഭാഗമായുള്ള ഡീപ്പ് ഓഷ്യൻ മിഷന്റെ ഭാഗമാണ് ഈ പദ്ധതി. ചെന്നൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷനോഗ്രഫിയിൽ മത്സ്യ-6000ത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുകയാണ്.
‘ആത്മാവ് തന്നെയാണ് ബ്രഹ്മം, ബ്രഹ്മാവിനെ അറിയുന്നയാൾ ആത്മാവിനെ ഭജിക്കുന്നു, മറ്റൊന്നിനെയും ഭജിക്കുന്നില്ല’ – ശ്രീ നാരായണ ഗുരു