Crime

പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

Published

on

പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച. രക്തം മാറി നൽകിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ തൃശ്ശൂർ മെഡക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാലപ്പെട്ടി സ്വദേശി റുക്സാനയ്ക്കാണ് രക്തം മാറി നൽകിയത്.

എട്ട് മാസം ഗർഭിണിയായ യുവതി രക്തം മാറി നൽകിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലാവുകയായിരുന്നു. പൊന്നാനി മാതൃശിശു ആശുപത്രിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് പാലപ്പെട്ടി സ്വദേശി റുക്സാനക്ക് മാറി നൽകുന്നത്. രക്തം മാറി നൽകിയ വിവരം ബന്ധുക്കളെ അറിയിക്കാതെ ആശുപത്രി അധികൃതര്‍ മറച്ചു വച്ചതായും മെഡിക്കല്‍ കോളജില്‍ നിന്നാണ് വിവരം അറിഞ്ഞതെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.

വീഴ്ചയുണ്ടായതിനെ കുറിച്ച് അന്വേഷിക്കുമെന്നും ഡിഎംഒക്ക് റിപ്പോര്‍ട്ട് സമര്‍പിക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ ആശ പറഞ്ഞിരിക്കുന്നത്. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡിഎംഒ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സുപ്രണ്ട് പറയുന്നുണ്ട്. സംഭവത്തിൽ ഡി എം ഒ റിപ്പോർട്ട് തേടി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version