Latest News
വനിത സംവരണ ബില്‍ രാജ്യസഭയും പാസാക്കി, രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് പ്രധാനമന്ത്രി
ന്യൂ ഡൽഹി . പതിനൊന്ന് മണിക്കൂർ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വനിത സംവരണ ബില്‍ രാജ്യസഭയും പാസാക്കി. 215 പേര്‍ ബില്ലിലെ അനുകൂലിച്ചു വോട്ടുചെയ്തു. ആരും തന്നെ ബില്ലിനെ എതിര്‍ത്തില്ല. കഴിഞ്ഞ ദിവസം ആണ് ലോക്‌സഭയിൽ ബില്‍ പാസാക്കുന്നത്. ബില്‍ രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ബില്ലിനെ അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജ പകരും. ബില്‍ പാസായ ശേഷം പിന്തുണച്ച് വോട്ടുചെയ്ത എംപിമാര്‍ക്ക് മോദി നന്ദി പറഞ്ഞു. ബില്ലുമായി ബന്ധപ്പെട്ട് ഭേദഗതികളില്‍ വോട്ടെടുപ്പ് നടന്നിരുന്നു. ഭേദഗതി ആവശ്യപ്പെട്ടുള്ള കെ.സി വേണുഗോപാല്‍, ജോണ്‍ ബ്രിട്ടാസ്, ബിനോയ് വിശ്വം, സന്തോഷ് കുമാര്‍ എന്നിവരുടെ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ തള്ളി. മണ്ഡല പുനര്‍നിര്‍ണ്ണയത്തിനും സെന്‍സെസ്സിനും ശേഷമാകും ഇത് നടപ്പിലാക്കുന്നത്.