Crime
വാളയാറിലെ അമ്മയുടെ കണ്ണീരിനു ഇനിയും പരിഹാരമായില്ല, ഇതാണോ കേരളത്തിന്റെ നീതി?

പാലക്കാട് . വാളയാറിൽ ആ അമ്മയുടെ കണ്ണീരിനു ഇനിയും പരിഹാരമായില്ല. ഇതാണോ നീതി? നീതി നിർവഹണത്തിന് തടസ്സമാവുകയാണോ അധികാരവും പണവും? ഇത്തരം മനുഷ്യ മനസാക്ഷിയെ വ്രണപ്പെടുത്തുന്ന സംഭവങ്ങളിൽ ഒരു സംസ്ഥാന ഭരണ കൂടത്തിന്റെ ഇടപെടൽ ഇത്തരത്തിലാണോ വേണ്ടത്? തമിഴ്നാട്ടിലെ പ്രത്യേക കോടതികളുടെ കാര്യത്തിൽ മദ്രാസ് ഹൈക്കോടതി പറഞ്ഞ വാക്കുകൾ ഈ അവസരത്തിൽ ഓർമ്മപ്പെടുത്തുകയാണ് ചില പുഴുക്കുത്തുകൾ. ‘പ്രത്യേക കോടതികളിൽ ചിലതൊക്കെ ചീഞ്ഞു നാറുന്നുണ്ടെന്നു’ ഹൈക്കോടതി പറഞ്ഞത് പലതും ബാധ്യപെട്ടിട്ടാണ്. ‘പണമുള്ളവർക്കും സ്വാധീനം ഉള്ളവർക്കും വേണ്ടിയല്ല കോടതികളെന്നു’ ഹൈക്കോടതി പറഞ്ഞത് വെറുതെ അല്ല.
കേരളത്തിലെ വാളയാര്‍ കേസില്‍ സര്‍ക്കാരിനും സിബിഐക്കുമെതിരെ വിമര്‍ശനവുമായി വാളയാര്‍ കേസിലെ ഇരകളുടെ അമ്മ രംഗത്ത് വന്നിരിക്കുകയാണ്. വാളയാര്‍ കേസിലെ അന്വേഷണം മൂന്നാമതും അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു എന്നാണ് പെണ്‍കുട്ടികളുടെ അമ്മ ഉന്നയിച്ചിരിക്കുന്ന പരാതി. ഇത് ലാഘവത്തോടെയോ ചെറുതായോ കാണാനാവില്ല. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം സര്‍ക്കാര്‍, സിബിഐയുമായി ഒത്തുകളിച്ച് അട്ടിമറിക്കുകയാണെന്നാണ് ഇരകളായ കുട്ടികളുടെ അമ്മയുടെ പരാതി. പ്രോസിക്യൂട്ടര്‍ നിയമനക്കാര്യത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മലക്കം മറിഞ്ഞെന്നും അമ്മ വിമര്‍ശിച്ചിരിക്കുന്നു.
മുഖ്യമന്ത്രിക്ക് നിയമനം സംബന്ധിച്ച് നിരവധി കത്തുകള്‍ അയച്ചിട്ടും ഒരു ഫലവും ഉണ്ടായില്ലെന്നാണ് ആ അമ്മ വിലപിക്കുന്നത്. രാജേഷ് എം മേനോനെ നിയമിക്കുന്നതിനെതിരെ അഡി.ഡിജിപി കോടതിയില്‍ നിലപാടെടുത്ത സംഭവത്തിലാണ് ഇതെന്ന് ഓർക്കണം. കേസിലെ സര്‍ക്കാര്‍ സിബിഐ നിലപാടുകള്‍ നിരാശാജനകമെന്നും അമ്മ ആരോപിച്ചിട്ടുണ്ട്. മക്കളെ നഷ്ടപ്പെട്ട് കൊല്ലം ആറ് കഴിയുമ്പോഴും നീതിക്കു വേണ്ടി വിലപിക്കുകയാണ് ഈ അമ്മ. ഈ അമ്മയുടെ കണ്ണീരിന്റെ പാപം എത്രത്തോളം വലുതെന്നു ഇന്ന് തിരിച്ചറിയാത്തവരാണ് ഇക്കാര്യത്തിൽ വഴിവിട്ട ചതിയുടെ കരുക്കൾ നീക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്ത് അടുത്ത് വരവേ സ്വന്തം പാർട്ടിയുടെ സൽപ്പേരിനു കളങ്കം വരരുതെന്ന് ദുഷ്ടലാക്കോടെ നടത്തുന്നവയൊക്കെ ഒരുമിച്ച് പ്രതിഫലം കിട്ടുന്നത് വൻ തിരിച്ചടികൾ ആയിരിക്കും.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Interview5 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ