Latest News
മകളെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി, പാകം ചെയ്ത് മാതാവ് CrimeNews Murder News
മകളെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി, തെളിവ് നശിപ്പിക്കാൻ പാകം ചെയ്ത മാതാവ് അറസ്റ്റിലായി. 30കാരിയായ റൂത്ത് ഫ്‌ലോറിയാനോയെയാണ് പോലീസ് അറസ്റ്റിലായിരിക്കുന്നത്. ബ്രസീലിൽ ആണ് സംഭവം. റൂത്തിന്റെ മകളായ ഒമ്പത് വയസ്സുകാരിയുടെ ശരീരഭാഗങ്ങൾ സാവോപോളോയിലെ ഇവരുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു. മൂന്ന് ആഴ്ചയോളമാണ് ഇവർ മകളുടെ മൃതദേഹം വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നത്.
ആഗസ്റ്റ് 8 നും 9 നും ഇടയിലാണ് കൊല നടന്നതെന്ന് പോലീസ് പറയുന്നു. മയക്കുമരുന്ന് കഴിച്ച ശേഷം റൂത്ത് മകളെ കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ മറ്റു രണ്ടു കുട്ടികളെ പോലീസ് സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. മകൾ അലാനി സിൽവയുടെ ശരീരം വെട്ടിനുറുക്കാനുള്ള എളുപ്പമാർഗം ഫ്‌ലോറിയാനോ ഇന്റർനെറ്റിൽ തിരഞ്ഞിരുന്നു. തെളിവ് നശിപ്പിക്കുന്നതിനായി കുട്ടിയുടെ മൃതദേഹത്തിൽ ചില ശരീരഭാഗങ്ങൾ ഇവർ പാകം ചെയ്തതായും റിപ്പോർട്ടിൽ ഉണ്ട്.
ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്നത് മകള്‍ അംഗീകരിക്കാതിരുന്നതാണ് കൊലപാതകത്തിനു കാരണമായത്. താനും കാമുകനും ലഹരിമരുന്ന് ഉപയോഗിച്ച് കിടന്നുറങ്ങിയെന്നും അടുത്ത ദിവസം എഴുന്നേൽക്കുമ്പോൾ മകൾ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്നുമായിരുന്നു റൂത്ത് ആദ്യം പോലീസിനോട് പറയുന്നത്. എന്നാൽ, വിശദമായ ചോദ്യം ചെയ്യലിൽ റൂത്ത് കൊലപാതകക്കുറ്റം സമ്മതിക്കുകയായിരുന്നു. പല്ലു തേക്കുന്നതിനിടെ നെഞ്ചിൽ കുത്തിയാണ് കുട്ടിയെ റൂത്ത് കൊലപ്പെടുത്തിയത്. പോലീസ് വിശദമായ അന്വേഷണം നടത്തി വരുകയാണ്.