Latest News

ഇത് 65 ലക്ഷം രൂപ വിലയുള്ള ഒരു വണ്ട്, ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള പ്രാണി

Published

on

വളർത്തുമൃഗങ്ങളെ സ്വന്തമാക്കാനും, അവയുടെ പരിപാലത്തിനു വേണ്ടിയും ധാരാളം പണം ചെലവഴിക്കുന്നവർ നമുക്കിടയിലുണ്ട്. അതേസമയം, പ്രാണികളെ വളർത്തുന്നതിനു വേണ്ടി പണം ചെലവഴിക്കുന്നവരെ പറ്റി കേട്ടിട്ടുണ്ടോ? എന്നാൽ അറിയണം. സ്റ്റാഗ് വണ്ടുകളെ വളർത്തുന്നവരുടെ എണ്ണം നാൾക്ക് നാൾ കൂടുകയാണ്. അപൂർവയിനത്തിൽപ്പെട്ട ചെറു പ്രാണിയായ സ്റ്റാഗ് വണ്ടുകളുടെ ഇന്നത്തെ വില കേട്ടാൽ ഞെട്ടും. ഒരു ആഡംബര കാറിനോ വീടിനോ തുല്യമാണത്. 85,000 ഡോളർ (ഏകദേശം 65 ലക്ഷം ) ആണ് ഇന്ന് ഇതിനുള്ള വിപണി മൂല്യം.

രണ്ടോ മൂന്നോ ഇഞ്ച് മാത്രമാണ്, ലോകത്തിലെ ഏറ്റവും വിലകൂടിയ പ്രാണിയായ സ്റ്റാഗ് വണ്ടുകളുടെ വലിപ്പം എന്നതും അറിയണം. ഈ വണ്ടിനായി കോടികൾ ചെലവഴിക്കാനും ആളുകൾ ഇപ്പോൾ തയ്യാറാണ്. കാരണം അപൂർവയിനത്തിൽപ്പെട്ട ഒരു പ്രാണി എന്നതിലുപരി ഭൂമിയിലെ ഏറ്റവും ചെറുതും വിചിത്രവുമായ പ്രാണികളിൽ ഒന്ന് കൂടിയാണിത്. പ്രായപൂർത്തിയായ സ്റ്റാഗ് വണ്ടുകൾ ജീർണിച്ച പഴങ്ങളിൽ നിന്നുള്ള മധുരമുള്ള ദ്രാവകമാണ് പൊതുവെ ഭക്ഷിക്കാറുള്ളത്. നാഷണൽ ഹിസ്റ്ററി മ്യൂസിയം ആണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. അവയ്ക്ക് മറ്റു ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കാത്തതുകൊണ്ട് ഇത്തരം പഴങ്ങളിൽ നിന്നുള്ള പാനീയങ്ങളെ മാത്രം ആശ്രയിച്ചാണ് അവ ജീവിക്കുക.

ഈ വണ്ടുകളുടെ ലാർവകൾ ജീർണ്ണിച്ച മരക്കഷണങ്ങളാണ് ഭക്ഷിക്കുന്നത്. ഇത് ചുരണ്ടാൻ അവയുടെ മൂർച്ചയുള്ള താടിയെല്ലുകൾ ആണ് ഉപയോഗിക്കാറുള്ളത്. വെളുത്ത പൂപ്പൽ ബാധിച്ച് ദ്രവിച്ച മരക്കഷണങ്ങളിലെ ഫംഗസുകളെയും ചെറുജീവികളെയും ഇവയുടെ ലാർവകൾ ഭക്ഷണമാക്കുകയാണ് പതിവ്.

സ്റ്റാഗ് വണ്ടുകളെ ഉപയോഗപ്പെടുത്തി പലതരം ഔഷധങ്ങളാണ് നിർമ്മിക്കാറുള്ളത്. ആൺ വർഗത്തിൽപ്പെട്ട സ്റ്റാഗ് വണ്ടുകൾക്ക് വലിയ താടിയെല്ലുകൾ ഉണ്ടെങ്കിലും പെൺ സ്റ്റാഗ് വണ്ടികളുടെ താടിയെല്ലുകൾ വളരെ ശക്തമാണ്. പെൺ സ്റ്റാഗ് വണ്ടുകൾ താഴ്ന്ന പ്രതലങ്ങളിൽ വസിക്കാൻ ആഗ്രഹിക്കുന്നു. ഇവ മുട്ടയിടാനായി സ്ഥലം തേടി നടക്കുന്ന സമയങ്ങളിലായിരിക്കും ഇങ്ങനെ കാണപ്പെടുന്നത്. ഒരു സമയം 30 മുട്ടകൾ വരെ ഇവയിടുന്നു. വളരെ കാഠിന്യമേറിയ പുറം തോടുകൾക്ക് കീഴിൽ മറഞ്ഞിരിക്കുന്ന ചിറകുകളും സ്റ്റാഗ് വണ്ടുകൾക്ക് ഉണ്ടെന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version