Latest News
കേരളത്തിന് ഓണ സമ്മാനമായി മോദി സർക്കാരിന്റെ രണ്ടാമത്തെ വന്ദേഭാരത്
തിരുവനന്തപുരം . കേരളത്തിന് ഓണ സമ്മാനമായി മോദി സർക്കാർ രണ്ടാമതൊരു വന്ദേഭാരത് കൂടി നൽകുന്നു. മംഗലാപുരം-തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന രണ്ടാമത്തെ വന്ദേ ഭാരത് ഉടൻ ഓടിത്തുടങ്ങും. ഇതിന് മുന്നോടിയായി പാലക്കാട് ഡിവിഷനിൽനിന്നുള്ള രണ്ട് ലോക്കോ പൈലറ്റുമാർക്കുള്ള പരിശീലനം ചെന്നൈയിൽ തുടങ്ങി.
തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി മംഗളൂരുവില്‍ പിറ്റ്‌ലൈനും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ കാസർകോടേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20നാണ് സർവീസ് നടത്തി വരുന്നത്. ഇതേ സമയത്ത് തന്നെ മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ഓടി തുടങ്ങുന്നതാണ്.
തിരുവനന്തപുരത്ത് ഉച്ചയ്ക്ക് എത്തുന്ന വന്ദേഭാരത് രണ്ട് മണിയോടെ മംഗലാപുരത്തേക്ക് തിരിച്ച് മടങ്ങും. രാത്രി 11 മണിയോടെ ഈ ട്രെയിൻ മംഗലാപുരത്ത് എത്തും. ഇതനുസരിച്ചാണ് സമയക്രമം തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള വന്ദേഭാരതിനുള്ള സ്റ്റോപ്പുകൾ തന്നെയാകും പുതിയ ട്രെയിനിണും ഉണ്ടാവുക.
പുതിയ വന്ദേഭാരത് ഓടിത്തുടങ്ങുന്നതിന് മുന്നോടിയായി തിരുവനന്തപുരം – മംഗലാപുരം റൂട്ടുകളിൽ ചില ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തുന്നുണ്ട്. തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി, ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എന്നീ ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം വരുത്തുന്നത്. ജനശദാബ്ദി രാത്രി 12.25ന് പകരം 12.50നാകും കണ്ണൂരിൽ എത്തുക. ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് കുറ്റിപ്പുറം മുതല്‍ 30 മിനിട്ട് വരെ വൈകും. കണ്ണൂരില്‍ രാത്രി 11.10ന് തന്നെയെത്തുന്നതാണ്.