Latest News
അന്യഗൃഹ ജിവികൾ ഉണ്ട്, ഫോസിലുകൾ കണ്ടെത്തി, ഇനി സംശയം വേണ്ട
മെക്‌സികോ . ലോകത്ത് അന്യ ഗൃഹ ജിവികൾ ഉണ്ട്. അന്യ ഗൃഹ ജിവികളുടെ ഫോസിലുകൾ കണ്ടെത്തി. ഇക്കാര്യത്തിലുള്ള സംശയങ്ങൾ ഇനി വേണ്ട. അന്യഗ്രഹജീവികളുടേതെന്ന് തോന്നിപ്പിക്കുന്ന ശവശരീരങ്ങളുടെ ഫോസിലുകൾ ലോകത്ത് മുന്നിൽ വെളിപ്പെടുത്തി മെക്‌സിക്കൻ കോൺഗ്രസ്. ഏറെ നിഗൂഢതകളുള്ള രണ്ട് ഫോസിലുകളാണ് വെളിപ്പെടുത്തിയത്. മെക്‌സികോ പെറുവിലെ കുസ്‌കോയിൽ നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്.
സഹസ്രാബ്ദം പഴക്കമുള്ള ഫോസിലുകളാണ് കണ്ടെത്തിയിട്ടുള്ളത് എന്നതാണ് ശ്രദ്ധേയം. അപ്പോൾ സഹസ്രാബ്ദങ്ങൾക്ക് മുൻപ് അന്യ ഗൃഹ ജീവികൾ ഭൂമിയിൽ എത്തിയിരുന്നു എന്നതിന്റെ സൂചന കൂടിയാണ് ഇത് നൽകിയിരിക്കുന്നത്. പ്രശസ്ത മാദ്ധ്യമ പ്രവർത്തകനും യൂഫോളജിസ്റ്റുമായ ജെയിം മൗസനാണ് ഫോസിലുകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. സഹസ്രാബ്ദം പഴക്കമുള്ള ഫോസിലുകളാണ് ഇവയെന്ന് കണ്ടെത്തിയിട്ടുണ്ട്.
സേഫ് എയ്റോസ്പേസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും യുഎസ് നേവിയുടെ മുൻ പൈലറ്റുമായ റയാൻ ഗ്രേവ്സിനും ശാസ്ത്രജ്ഞരും ചേർന്നാണ് ഫോസിലുകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. റേഡിയോകാർബൺ ഡേറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ശാസ്ത്രജ്ഞർ ശവശരീരത്തിന്റെ ഫോസിലുകളിൽ നിന്ന് ഡിഎൻഎ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഇത് ഭൂമിയ്‌ക്കപ്പുറമുള്ള ജീവിതങ്ങളെക്കുറിച്ചും അന്യഗ്രഹജീവികളെ കുറിച്ചും നിരവധി ചോദ്യങ്ങളാണ് ഇതോടെ ഉയർത്തുന്നത്.
‘സമ്പന്നതയും ദാരിദ്ര്യവും ഒരുവന്റെ മനോഭാവത്തെ ആശ്രയിച്ചാണ് നിർണയിക്കപ്പെടേണ്ടത്. എത്ര ധനികനായാലും പോരാ പോരാ എന്ന മനോഭാവമുള്ളവൻ ദരിദ്രനാണ്’ – ശ്രീനാരായണ ഗുരു