Latest News

തമിഴ്‌നാട്ടിലെ പ്രത്യേക കോടതികൾക്ക് ഒത്തുകളിക്കാരുമായി അവിശുദ്ധ സഖ്യം, മദ്രാസ് ഹൈക്കോടതി

Published

on

ചെന്നൈ . തമിഴ്നാട്ടിലെ പ്രത്യേക കോടതികൾക്കെതിരെ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രത്യേക കോടതികൾ ഒത്തുകളിക്കാരുമായി അവിശുദ്ധ സഖ്യമുണ്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചിരിക്കുകയാണ്. കോടതികള്‍ എന്നാല്‍ പണവും അധികാരവും സ്വാധീനവും ഉള്ളവര്‍ക്ക് വേണ്ടിയല്ലെന്ന മുന്നറിയിപ്പാണ് പ്രത്യേക കോടതികൾക്ക് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് നൽകിയിരിക്കുന്നത്.

കേസ് പരിഗണിക്കുന്ന പ്രത്യേക കോടതികളില്‍ എന്തോ ചീഞ്ഞുനാറുന്നുവെന്നും ഒത്തുകളിക്കാരുമായി കോടതികള്‍ക്ക് അവിശുദ്ധ സഖ്യമുണ്ടെന്നും മദ്രാസ് ഹൈക്കോടതി വിമര്‍ശിച്ചു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ ഒരു സംസ്ഥാനത്തെ പ്രത്യേക കോടതികൾ പണവും അധികാരവും സ്വാധീനവും ഉള്ളവര്‍ക്ക് വേണ്ടി പ്രവർത്തിക്കുന്നതായി പരോക്ഷമായി പറഞ്ഞിരിക്കുകയാണ് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് എന്നതാണ് ശ്രദ്ധേയം.

രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്‌ക്ക് മുറിവേൽക്കുമ്പോൾ നോക്കിനിൽക്കാനാവില്ലെന്നും കോടതി വിമർശിച്ചു. മുറിവേറ്റിരിക്കുന്നത് രാജ്യത്തെ നീതിന്യായ സംവിധാനത്തിനാ ണെന്നും കോടതി ചൂണ്ടിക്കാണിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മന്ത്രിമാരായ തങ്കം തെന്നരസുവിനേയും കെകെഎസ്എസ്ആർ രാമചന്ദ്രനേയും കുറ്റവിമുക്തനാക്കിയ പ്രത്യേക കോടതി വിധിക്കെതിരെയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഈ രൂക്ഷ വിമർശനം ഉണ്ടായത്. മന്ത്രിമാരുടെ റിവിഷന്‍ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഇത്.

ഹൈക്കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് സ്വമേധയാ റിവിഷൻ കേസെടുത്തത്. കേസ് സെപ്റ്റംബർ 20ന് വീണ്ടും പരിഗണിക്കും.
ഇത് സംബന്ധിച്ച് രണ്ട് മന്ത്രിമാര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടി ഹൈക്കോടതിയുടെ കോടതിയുടെ മനസാക്ഷിയെ ഞെട്ടിച്ചുവെന്നും നിയമം അട്ടിമറിക്കപ്പെടുമ്പോള്‍ ഭരണഘടന കോടതിയ്‌ക്ക് കണ്ണടയ്‌ക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version