Latest News
പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭ പാസാക്കി
ന്യൂ ഡൽഹി . രാജ്യത്തെ സ്ത്രീ സമൂഹത്തിന്റെ ചിരകാലാഭിലാഷം പൂണിഞ്ഞു. പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭ പാസാക്കി. ഇക്കാര്യത്തിൽ നരേന്ദ്ര മോദി സർക്കാർ ചരിത്രം കുറിച്ചിരിക്കുകയാണെന്നു കൂടി പറയാം. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സീറ്റ് ഉറപ്പാക്കുന്ന ബില്‍ ആണ് ലോകസഭ പാസാക്കിയത്.
ബില്‍ 454 പേരുടെ പിന്തുണയോടെയാണ് ലോക്സഭ പാസാക്കിയത്. രണ്ട് പേര്‍ ബില്ലിനെ എതിര്‍ത്തു. എട്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിൽ ബില്‍ പുതുചരിത്രമെഴുതി പാസാക്കുകയായിരുന്നു. ബില്‍ പാസായാലും വര്‍ഷങ്ങള്‍ കഴിഞ്ഞ് മാത്രമേ അതിന്റെ ഗുണഫലങ്ങള്‍ പ്രാവര്‍ത്തികമാകൂ എന്ന വിമര്‍ശനം പ്രതിപക്ഷം ഉന്നയിക്കുകയുണ്ടായി. ബില്ലില്‍ ഒ ബി സി സംവരണം വേണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യത്തെ ബില്ലായാണ് വനിതാ സംവരണ ബില്‍ എത്തുന്നത്. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ് വാളാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ബില്‍ വ്യാഴാഴ്ച രാജ്യസഭ പരിഗണിക്കും.