Latest News
ലഹരി പരിശോധനക്ക് എത്തിയ പൊലീസിനെ ഫോണിൽ വിറപ്പിച്ച് സി പി എം ലോക്കൽ സെക്രട്ടറി
ആലപ്പുഴ. ലഹരി പരിശോധനയ്ക്ക് എത്തിയ പൊലീസിന് നേരെ സി പി എം ലോക്കൽകമ്മിറ്റി സെക്രട്ടറിയുടെ ഭീഷിണി. ദാസിന്റെ ബന്ധുവിന്റെ മകനും രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ആളൊഴിഞ്ഞ സ്ഥലത്ത് പോലീസ് കണ്ടെത്തിയ സംഭവത്തിലാണ് ഭീഷണി. ലോക്കൽ സെക്രട്ടറിയുടെ സഹോദരന്റെ മകന്റെ ഫോൺ വിട്ട് നൽകിയില്ലെങ്കിൽ സ്റ്റേഷനിൽ എത്തി കൈകാര്യം ചെയ്യുമെന്നാണ് ഭീഷണി. ആലപ്പുഴ കഞ്ഞിക്കുഴി ലോക്കൽ കമ്മറ്റി സെക്രട്ടറി ഹെബിൻ ദാസിനെതിരെയാണ് പരാതി. നാർകോട്ടിക് സെൽ വിഭാഗം സീനിയർ സി പി ഒ ഷൈൻ കെ എസിനെ ഫോണിൽ വിളിച്ച് ഭീഷിണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്. ഒരു മാസം മുമ്പ് നടന്ന ഫോൺ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്.
ഗോപിക്കൊപ്പം നെഞ്ചോട് ചേർന്ന് മറ്റൊരു സുന്ദരി, സോഷ്യൽ മീഡിയയിൽ ചർച്ച
ഹെബിൻ ദാസിന്‍റെ സഹോദരന്റെ മകന്റെ ഫോൺ വിട്ട് നൽകിയില്ലെങ്കിൽ സ്റ്റേഷനിൽ എത്തി കൈകാര്യം ചെയ്യുമെന്നാണ് ലോക്കൽ സെക്രട്ടറി ഭീഷണിപ്പെടുത്തുന്നത്. ഏത് കേസാണെങ്കിലും ഊരിക്കൊണ്ട് പോകുമെന്നും സിപിഎം നേതാവ് വെല്ലുവിളിക്കുകയാണ്. ഹെബിൻ ദാസിന്റെ അസഭ്യവും, ഭീഷിണിയും നിറഞ്ഞ ഫോൺ സംഭാഷണം പാർട്ടി ഗ്രൂപ്പുകളിൽ സജീവ ചർച്ചയായിരിക്കുകയാണ്. ശബ്ദരേഖ പൊലീസ് ഉദ്യോഗസ്ഥനായ ഷൈൻ സ്ഥിരീകരിച്ചു. അതേസമയം പൊലിസുകാരനെ ഭീഷിണിപ്പെടുത്തിയത് താൻ അല്ലെന്ന് ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രതികരിച്ചിരിക്കുന്നത്.
അമിതമായി പാൽ നൽകിയും ഇൻസുലിൻ കുത്തിവെച്ചും ഏഴ് നവജാത ശിശുക്കളെ നഴ്സ് ലൂസി കൊലപ്പെടുത്തി
‘ഞാനിപ്പോള്‍ സ്ഥലത്തില്ല. നാളെ വന്നു കഴിഞ്ഞാല്‍ ഞാൻ അവൻമാരെ ഊരും. അത് ഉറപ്പാ. അതു വേറെ കാര്യം. ഞാൻ സാറിനെ വിളിക്കാൻ കാര്യം അതാണ്. അവനെ ഊര്. എന്നിട്ട് ബാക്കി എന്താന്നുവച്ചാ ചെയ്യ്. അവന്‍റെ മൊബൈല്‍ മേടിച്ചുവച്ചെന്ന് പറഞ്ഞു. എസ്.ഐ അല്ല, ആരായാലും ഞാൻ അങ്ങോട്ടു വന്നാല്‍ കൈകാര്യം ചെയ്യും. അതു വേറെ കാര്യം. സര്‍ അറിഞ്ഞിട്ട് നമ്മുടെയടുക്കല്‍ ആ പണി കാണിക്കരുത്. സാറൊന്നും പറയേണ്ട. അതു ശരിയായില്ല.’ ലോക്കൽ സെക്രട്ടറി ഹെബിൻ ദാസ് പറഞ്ഞിരിക്കുന്നതായി ഒരു ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തു.
ജി ശക്തിധരൻ എന്തുകൊണ്ട്? SPECIAL STORY
ആളൊഴിഞ്ഞ സ്ഥലത്തു കണ്ട യുവാക്കളെയും പെണ്‍കുട്ടികളെയും വിവരങ്ങള്‍ അന്വേഷിച്ച ശേഷം തിരിച്ചയച്ചതു സംബന്ധിച്ചാണു സിപിഎം നേതാവും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ ഫോണിൽ സംസാരിച്ചിരിക്കുന്നത്. ഒരുമാസം മുമ്പ് ആണ് സംഭവം നടക്കുന്നത്. ഹെബിൻ ദാസിന്റെ ബന്ധുവായ യുവാവും ആളൊഴിഞ്ഞ സ്ഥലത്തുണ്ടായിരുന്നു. ഈ യുവാവിനെ വിടണമെന്നാണ് ഹെബിൻ ദാസ് ആവശ്യപ്പെട്ടത്. യുവാവിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതു സംബന്ധിച്ചു ചോദിച്ചപ്പോള്‍ എസ്.ഐയാണ് വാങ്ങിവച്ചതെന്ന് സി പി ഒ ഷൈൻ പറയുന്നു. ഇത് കേട്ടതോടെയാണ് ഹെബിൻദാസ് ഭീഷണിയും അസഭ്യവർഷവും നടത്തുന്നത്.
(അവതാർ : അതാണ് സി പി എം, ലഹരിയെന്നല്ല എന്ത് വേണ്ടാധീനം കാട്ടിയാലും ആരെയും ഞങ്ങൾ സംരക്ഷിക്കും, ഇതാണ് ഞങ്ങടെ സ്റ്റൈൽ)