Latest News
സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലുന്നതിൽ തെറ്റില്ലെന്ന് ഇമാം, കൊല്ലും മുൻപ് അവളുടെ അരക്കെട്ട് വരെ നിലത്ത് കുഴിച്ചിടണം
സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലുന്നതിൽ തെറ്റില്ലെന്ന് യുകെ ഇമാം ഷെയ്ഖ് സക്കുള്ള സലിമിന്റെ പരാമർശം വിവാദങ്ങളിലേക്ക്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലാണ് ഷെയ്ഖ് സക്കുള്ള സലിം വിവാദ പരാമർശം നടത്തിയിട്ടുള്ളത്. യുകെയിലെ ബർമിംഗ്ഹാമിലെ ഗ്രീൻ ലെയ്ൻ മസ്ജിദിലെ ഇമാമാണ് ഷെയ്ഖ് സക്കുള്ള സലീം.
സലിം തന്റെ പ്രഭാഷണത്തിൽ, ഒരു സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലുന്നത് ശരിയാണെന്ന് പറയുന്നു. ഒപ്പം ഇത്തരം ശിക്ഷയുടെ രീതിയും പഠിപ്പിക്കുന്നു. ഒരു സ്ത്രീയെ കല്ലെറിയുന്നതിന് മുമ്പ് അവളെ അരക്കെട്ട് വരെ നിലത്ത് കുഴിച്ചിടണമെന്നാണ് ഇമാം ഷെയ്ഖ് സക്കുള്ള വീഡിയോയിൽ പറയുന്നത്. ഈ രീതിയിൽ മണ്ണിൽ കുഴിച്ചിടുന്നതിന് പിന്നിൽ ഇസ്‌ലാമിന്റെ നിയമമാണ് എന്നും ഇമാം പറഞ്ഞിട്ടുണ്ട്.
വിവാഹിതരായ പുരുഷനോ സ്ത്രീയോ വ്യഭിചാരത്തിൽ ഏർപ്പെടുന്ന പക്ഷം കല്ലെറിഞ്ഞ് കൊല്ലുക മാത്രമാണ് ശിക്ഷയെന്നാണ് ഇമാം പറയുന്നത്. അവിവാഹിതർക്ക് 100 ചാട്ടയടിയാണ് ശരിയ നിയമം പറയുന്നത്. അന്നൂർ സൂറത്തിന്റെ തുടക്കത്തിൽ അല്ലാഹു പറഞ്ഞതുപോലെ, വ്യഭിചാരം ചെയ്യുന്ന പുരുഷന്മാരെയും സ്ത്രീകളെയും കൊല്ലുക. അല്ലാഹുവിന്റെ മതത്തിന്റെ പേരിൽ നിങ്ങൾ ഒരു തരത്തിലുള്ള ദയയും സഹാനുഭൂതിയും കാണിക്കഋതേമ്മും, അത്തരം ശിക്ഷയ്‌ക്ക് സാക്ഷ്യം വഹിക്കാനും ഇമാം പ്രഭാഷണത്തിൽ ആവശ്യപ്പെടുന്നു. ബിർമിംഗ്ഹാമിലെ ഗ്രീൻ ലെയ്ൻ മസ്ജിദിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ തലവനാണ് ഇമാം ഷെയ്ഖ് സക്കുള്ള എന്നതാണ് ശ്രദ്ധേയം. യുവാക്കളെ സഹായിക്കാനായി ഈ പള്ളിക്ക് അടുത്തിടെ 2.2 മില്യൺ പൗണ്ട് (23.24 കോടി രൂപ) ബ്രിട്ടീഷ് സർക്കാർ അനുവദിച്ചിരുന്നു.