Latest News
നിലക്കലിൽ അയ്യപ്പഭക്തർക്ക് നേരെ പോലീസ് നടത്തിയത് ചട്ട ലംഘനമെന്ന് ഹൈക്കോടതി
കൊച്ചി . നിലക്കലിൽ അയ്യപ്പഭക്തർക്കു നേരെ പോലീസ് നടത്തിയത് ചട്ട ലംഘനമെന്ന് ഹൈക്കോടതി. സമാധാനപരമായി സമരം നടത്തിയ അയ്യപ്പഭക്തർക്കു നേരെ നെയിം ബാഡ്ജ് ഊരിമാറ്റിയ ശേഷം പോലീസ് നടത്തിയ അതിക്രമത്തിലാണ് ഹൈക്കോടതിയുടെ വിമർശനം.
നെയിം ബാഡ്ജ് ധരിക്കാതെ പോലീസ് ചട്ടലംഘനമാണ് നടത്തിയിരിക്കുന്നത്. ഇത്തരം ചട്ടലംഘനങ്ങൾ ഭാവിയിൽ ആവർത്തിക്കപ്പെടരുതെന്നും സംസ്ഥാന പോലീസ് മേധാവിക്ക് കോടതി നിർദ്ദേശം നൽകി. ശബരിമലയിൽ ആചാര ലംഘനം നടത്താൻ എത്തിവർക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ പോലീസ് അതിക്രമം അഴിച്ചുവിടികയായിരുന്നു. ലാത്തി ചാർജ് നടത്തിയ പോലീസ് ഇരുചക്ര വാഹനങ്ങളും തല്ലിത്തകർത്തു. അക്രമം അഴിച്ചുവിട്ട പോലീസുകാരിൽ പലരും അന്ന് നെയിം ബാഡ്ജ് ധരിച്ചിട്ടുണ്ടായിരുന്നില്ല.
നിലയ്‌ക്കലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ പലരും നെയിം ബാഡ്ജ് ധരിക്കാതെ ചട്ടം ലംഘിച്ചു. പ്രക്ഷോഭ സാഹചര്യങ്ങളിൽ മോശമായി പെരുമാറുന്ന പോലീസുദ്യോഗസ്ഥരെ നെയിം ബാഡ്ജിലൂടെയാണ് തിരിച്ചറിയാനാകുന്നത്. നെയീം ബാഡ്ജ് വേണമെന്നതുൾപ്പെടെയുള്ള ചട്ടങ്ങൾ കൃത്യമായി പാലിക്കപ്പെടണം, കോടതി പറഞ്ഞു. നിലയ്‌ക്കലിലെ പോലീസ് അതിക്രമവുമായി ബന്ധപ്പെട്ട് 2018ൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.