Latest News

രാജ്യത്ത് ഗാ‍ർഹിക പാചക സിലിണ്ടറുകളുടെ വില സർക്കാർ 200 രൂപ കുറച്ചു, മോദിയുടെ ഓണം – രക്ഷാബന്ധൻ സമ്മാനം

Published

on

ന്യൂഡൽഹി . രാജ്യത്ത് ഗാ‍ർഹിക പാചക സിലിണ്ടറുകളുടെ വില മോദി സർക്കാർ 200 രൂപ കുറച്ചു. നിലവിൽ 1110 രൂപയുള്ള പാചകവാതക സിലിണ്ടറുകളുടെ വില ഇതോടെ 910 രൂപയായി കുറയും. പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവർക്ക് ഇളവ് 400 രൂപയായി ഉയരും. കേന്ദ്ര മന്ത്രിസഭായോ​ഗത്തിന്റേതാണ് ഈ തീരുമാനം. ​ഗാർഹിക സിലിണ്ടർ ഉപയോ​ഗിക്കുന്ന എല്ലാവർക്കും വിലകുറച്ചതിന്റെ പ്രയോ​ജനം ലഭിക്കും. ഗാ‍ർഹിക പാചക സിലിണ്ടറുകൾക്ക് വിലക്കയറ്റം ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഈ തീരുമാനം.

പാചക സിലിണ്ടറുകളുടെ വിലയുടെ കാര്യത്തിൽ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ചൊവ്വാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭായോ​ഗത്തിൽ പാചക വാതക വില സിലിണ്ടറിന് 200 രൂപ കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവർക്ക് ഇതിനു പുറമെ 200 രൂപ കൂടി ഇളവുണ്ടാകും എന്നതാണ് ശ്രദ്ധേയം.

പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി പ്രകാരം 75 ലക്ഷം പുതിയ ഗ്യാസ് കണക്ഷൻ നൽകാനും തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂറാണ് മന്ത്രി സഭ തീരുമാനം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്ഷാബന്ധൻ – ഓണം സമ്മാനമാണ് ഈ ഇളവെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ വ്യക്തമാക്കി. ഇതിന് തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്നും തീരുമാനം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി പറയുകയുണ്ടായി. നമ്മുടെ രാജ്യത്തെ ജനങ്ങളുടെ പ്രത്യേകിച്ച് സഹോദരിമാരുടെ ക്ഷേമത്തിനു വേണ്ടിയുള്ള വലിയ പ്രഖ്യാപനമാണ് ഇതെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version