Latest News

അഭിഭാഷകർക്ക് പണം കൊടുക്കാൻ വീണ്ടുമൊരു ധൂർത്തിനു പിണറായി സർക്കാർ

Published

on

തിരുവനന്തപുരം . ഗവർണർ ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെച്ചിരിക്കുകയാണെന്നും ബില്ലുകൾ കാലതാമസം വരുത്തുന്നത് സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നുവെന്നും ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ഭീക്ഷണിപ്പെടുത്തിയതിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്.

സുപ്രീം കോടതിയെ സമീപിക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരിക്കുന്നത്. കോടതിയിൽ പോകുമ്പോൾ സർക്കാരിന്റെ ആശയക്കുഴപ്പം മാറിക്കിട്ടും. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിക്കിടെ നിയമോപദേശത്തിനായി മാത്രം 40 ലക്ഷം ചെലവഴിച്ചു. ഇതുകൊണ്ട് എന്ത് ഗുണമുണ്ടായെന്ന് ഗവർണർ ചോദിച്ചു. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പണമില്ലാതിരിക്കെയാണ് ഇത്രയും തുക ചെലവഴിച്ചത് – ഗവർണർ ആരോപിച്ചു.

എട്ട് ബില്ലുകൾ ഗവർണർക്കു മുന്നിൽ അനുമതി കാത്ത് കിടക്കുകയാണ്. ബില്ലുകൾ ഒപ്പിടാതെ കാലതാമസം വരുത്തുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ല. ഗവർണർക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. ഇതിനായി മുതിർന്ന അഭിഭാഷകൻ കെകെ വേണുഗോപാലിന്റെ സേവനം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version