Crime

പ്രണയപ്പക, യുവാവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പെൺകുട്ടി മരിച്ചു

Published

on

കൊച്ചി . പെരുമ്പാവൂർ രായമം​ഗലത്ത് പ്രണയപ്പകയിൽ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പെൺകുട്ടി മരിച്ചു. രായമംഗലം സ്വദേശിനി അൽക്ക അന്ന ബിനുവാണ് മരണപെട്ടത്. സെപ്റ്റംബർ 5 നായിരുന്നു വീട്ടിലെത്തിയ ഇരിങ്ങോൽ സ്വദേശി ബേസിൽ പെൺകുട്ടിയെ വീട്ടിൽക്കയറി വെട്ടി പരിക്കേൽപ്പിക്കുന്നത്. സംഭവ ശേഷം ബേസിൽ ആത്മഹത്യ ചെയ്തിരുന്നു. ഗുരുതര പരിക്കുകളോടെ പെൺകുട്ടി ഒരാഴ്ചയോളമായി ചികിത്സയിലായിരുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതിന്‍റെ പേരിൽ നഴ്സിംഗ് വിദ്യാർത്ഥിയായ പെൺകുട്ടിയെ 21കാരൻ ബേസിൽ ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ആക്രമിച്ചശേഷം ബേസിൽ തൂങ്ങിമരിച്ചു.

വീടിന് മുന്‍വശത്ത് സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ വഴിയില്‍ നിന്ന് ഓടി എത്തി ബേസില്‍ വെട്ടിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ് മാറാന്‍ പോലും പെണ്‍കുട്ടിക്ക് ആയില്ല. ബേസിലിന്‍റെ കൈവശം വെട്ടുകത്തിക്ക് പുറമെ ഒരു ബാറ്റും ഉണ്ടായിരുന്നു. ഉച്ഛഭക്ഷണ ശേഷം വിശ്രമിക്കുകയായിരുന്ന മുത്തച്ഛനും മുത്തശ്ശിയും പെണ്‍കുട്ടിയുടെ നിലവിളി കേട്ടാണ് പുറത്തേക്ക് ഓടി എത്തുന്നത്.

തടയാന്‍ ശ്രമിച്ച മുത്തച്ഛനെ തള്ളിയിട്ട് കത്തികൊണ്ട് മുതുകത്ത് ബേസിൽ വെട്ടി. കയ്യിലുണ്ടായിരുന്ന ബാറ്റ് കൊണ്ട് അടിച്ചു. കസേരയെടുത്ത് പ്രതിരോധിച്ച മുത്തശ്ശിക്കും വെട്ടേൽക്കുകയായിരുന്നു. തലേന്ന് രാത്രി തന്നെ വീടിന് മുന്നില്‍ ബേസില്‍ എത്തിയിരുന്നതായും മുത്തച്ഛൻ സംശയമുന്നയിച്ചിരുന്നു. ഡോക്ടര്‍മാരുടെ പെട്ടന്നുള്ള ഇടപെടലിനെ തുടർന്നാണ് കുട്ടിക്ക്ചികിത്സയ്ക്ക് വഴിയൊരുങ്ങിയത്. ദിവസങ്ങളോളം ചികിത്സയിൽ തുടർന്നതിന് ശേഷം ചൊവ്വാഴ്ച വൈകുന്നേരത്തോടെ പെൺകുട്ടി മരിച്ചു. ശസ്ത്രക്രിയകളെല്ലാം പൂർത്തിയാക്കിയിരുന്നെങ്കിലും കുട്ടിയുടെ നില ഗുരുതരമായിരുന്നു.

‘സമ്പന്നതയും ദാരിദ്ര്യ‌വും ഒരുവന്റെ മനോഭാവത്തെ ആശ്രയിച്ചാണ് നിർണയിക്കപ്പെടേണ്ടത്. എത്ര ധനികനായാലും പോരാ പോരാ എന്ന മനോഭാവമുള്ളവൻ ദരിദ്ര‌നാണ്’ – ശ്രീനാരായണ ഗുരു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version