Entertainment
ചിങ്ങ പുലരിയിലെ ശുഭമുഹൂർത്തത്തിൽ മോഹൻലാലിൻറെ നേരിന്റെ ചിത്രീകരണം തുടങ്ങി
മലയാളികളുടെ നടന വിസ്മയം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രം ‘നേര്’ ന്റെ ചിത്രീകരണം ചിങ്ങ പുലരിയിലെ ശുഭമുഹൂർത്തത്തിൽ തുടങ്ങി. ആശിർവാദ് സിനിമാസിന്റെ 33-ാമത് നിർമ്മാണ സംരംഭമാണ് നേര്. നേരിന്റെ ചിത്രീകരണം ആരംഭിച്ചതിന്റെ ചിത്രങ്ങൾ മോഹൻലാൽ വെച്ചിരിക്കുകയാണ്.
ചിങ്ങ പുലരിയിൽ, ശുഭമുഹൂർത്തത്തിൽ നേരിന്റെ ചിത്രീകരണം ആരംഭിക്കുന്നു. പൂജയിൽ നിന്നുള്ള കുറച്ച് സ്റ്റിൽ പങ്കിടുന്നു. പ്രാർത്ഥനകളും അനുഗ്രഹങ്ങളും ഉണ്ടാവണം എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ ലാൽ പങ്കുവെച്ചത്.
ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ, റാം എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നത്. കോടതി പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രമെന്ന സൂചനകളാണ് പോസ്റ്റർ നൽകിയിട്ടുള്ളത്. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിട്ടുള്ളത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം.