Latest News
തലസ്ഥാനത്ത് നവജാത ശിശുവിനെ നിലത്തെറിഞ്ഞ് പിതാവ്, കുഞ്ഞ് മെഡിക്കല്‍ കോളേജിൽ
തിരുവനന്തപുരം . നടുറോഡിൽ വെച്ച് ഭാര്യയുമായി വഴക്ക് കൂടിയ യുവാവ് മദ്യ ലഹരിയിൽ മൂന്നുമാസം പ്രായമുള്ള ചോരക്കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു. നവജാത ശിശുവിനെ നടുറോഡിൽ യുവാവ് ദാരുണമായി വലിച്ചെറിയുകയായിരുന്നു. കുഞ്ഞിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴാഴ്ച വൈകിട്ട് 8.30 ഓടെയായിരുന്നു സംഭവം. ഭാര്യയുമായുള്ള വാക്ക് തർക്കത്തിനിടെ കുഞ്ഞിനെയെടുത്ത് എറിയുകയായിരുന്നു. മെഡിക്കല്‍ കോളേജ് ജംഗ്ഷന് സമീപമാണ് ദാരുണ സംഭവം നടന്നത്. നാട്ടുകാര്‍ കൈകാര്യം ചെയ്ത് പ്രതിയെ മെഡിക്കല്‍ കോളേജ് പോലീസിന് കൈമാറി. കണിയാപുരം സ്വദേശിയായ വിഷ്ണുവാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. വിഷ്ണു മദ്യലഹരിയിലായിരുന്നുവെന്ന് പേലീസ് പറഞ്ഞു. കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കണിയാപുരം സ്വദേശി വിഷ്‌ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.