Crime
പ്രതിയുടെ വിലപിടിച്ച പേന അടിച്ചു മാറ്റിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശിപാര്‍ശ
പാലക്കാട് . പ്രതിയുടെ വിലപിടിപ്പുള്ള പേന പോലീസ് ഉദ്യോഗസ്ഥന്‍ അടിച്ചു മാറ്റിയ സംഭവത്തില്‍ നടപടിക്ക് ശിപാര്‍ശ. തൃത്താല എസ്എച്ച്ഒ വിജയകുമാർ ആണ് പ്രതിയുടെ വിലപിടിപ്പുള്ള പേന കസ്ടടിയിൽ എടുത്ത പിറകെ തട്ടിയെടുത്തത്. സംഭവത്തിൽ തൃത്താല എസ്എച്ച്ഒ വിജയകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി നോര്‍ത്ത് സോണ്‍ ഐജിക്ക് ശിപാര്‍ശ നല്‍കിയിരിക്കുകയാണ്.
കാപ്പ വകുപ്പ് പ്രകാരം ജൂൺ മാസം അറസ്റ്റ് ചെയ്ത പ്രതി ഫൈസലിന്റെ 60000 രൂപ വിലയുള്ള മൗണ്ട് ബ്ലാങ്ക് പേന തട്ടിയെടുത്തെന്നാണ് പരാതി. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അന്വേഷണത്തിന്റെ ഭാഗമായി വാങ്ങിഎടുത്ത പേന തിരിച്ചുനല്‍കിയില്ല. ഇത് സംബന്ധിച്ച് ഫൈസല്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്ലില്‍ പരാതി നൽകുകയായിരുന്നു.
സംഭവത്തെ പറ്റി ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ഫൈസലിന്റെ പരാതിയില്‍ ഉന്നയിക്കുന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഗുരുതര കൃത്യവിലോപം എസ് എച്ച് ഒ യുടെ ഭാഗത്തുനിന്നും ഉണ്ടായതായാണ് ജില്ലാ പോലീസ് മേധാവി, നോര്‍ത്ത് സോണ്‍ ഐജിക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.