Latest News
ഡിവൈ എഫ് ഐ ജയിച്ചു, പോലീസ് തോറ്റു തൊപ്പിയിട്ടു, പെറ്റി അടിച്ച എസ്ഐയെയും പൊലീസുകാരെയും സ്ഥലം മാറ്റി
തിരുവനന്തപുരം . ഡിവൈ എഫ് ഐ നേതാവിന് പെറ്റി ചുമത്തിയ സംഭവത്തിൽ ഡിവൈ എഫ് ഐ വിജയക്കൊടി പാറിച്ചു. എസ്ഐ അഭിലാഷ് ഉൾപ്പടെയുള്ള ഉള്ള പൊലീസുകാരെ സ്ഥലം മാറ്റിക്കുമെന്ന ഡിവൈ എഫ് ഐയുടെ വാശിക്കാണ് ജയമുണ്ടായത്. കൃത്യമായ നീതി നിർവഹണം നടത്തിയ പോലീസ് ഉദ്യോഗാർക്ക് സംഭവത്തിൽ തോൽവിയും.
പേട്ട പോലീസ് സ്റ്റേഷനിലെ രണ്ട് എസ്ഐമാരെയും ഡ്രൈവറെയും സ്ഥലം മാറ്റിയിരിക്കുകയാണ്. എസ്ഐ അഭിലാഷിനെതിരെ വകുപ്പു തല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ പരാതിയിലാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്. ഇതിൽ പോലീസ് സേനയിൽ തന്നെ അമർഷം ഉയർന്നിട്ടുണ്ട്.
എസ്ഐ സ്റ്റേഷനിൽ വച്ച് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ബ്ലോക്ക് സെക്രട്ടറിയുടെ വ്യാജ പരാതി. വാഹന പരിശോധനയ്‌ക്കിടെ ഡിവൈഎഫ്‌ഐ വഞ്ചിയൂര്‍ ബ്ലോക്ക് സെക്രട്ടറി എം.നിതീഷിനെ അസഭ്യം വിളിച്ചുവെന്നും മര്‍ദ്ദിച്ചു എന്നും ആരോപിച്ച് ഡിവൈഎഫ്ഐ, സി പി എം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചു കൂടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ഉണ്ടായത്. ആക്രമണത്തിൽ കണ്ടാലറിയാവുന്ന 35 ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പേട്ട പോലീസ് കേസെടുത്തിരുന്നു.
ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്ത വഞ്ചിയൂര്‍ ബ്ലോക്ക് സെക്രട്ടറി നിതീഷിന് പിഴയിട്ടതാണ് ഡി വൈ എഫ് ഐ യെ പ്രകോപിപ്പിച്ചത്. റോഡ് സുരക്ഷാ നിയമങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്ന നിലയിലായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ് ഉള്‍പ്പടെയുള്ളവര്‍ സ്റ്റേഷനിലെത്തി പ്രതിഷേധം ഉണ്ടാക്കിയത്. അനുരജ്ഞന ചര്‍ച്ചയ്‌ക്കിടെ പോലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തള്ളിക്കയറുകയും ചെയ്തിരുന്നു. ഇതിനിടെ പൊലീസുമായി ഉന്തും തളളുമുണ്ടായി. ഡിസിപി സിപിഎം ജില്ലാ സെക്രട്ടറിയുമായി ചര്‍ച്ച നടത്തത്തുമ്പോഴാണ് തള്ളിക്കയരുന്നത്.
(വാൽ കഷ്ണം: കൃത്യമായ നീതി നിർവഹണം നടത്തുന്ന പോലീസുകാർക്ക് രക്ഷയില്ല, ഡിവൈ എഫ് ഐ നേതാവിന് പെറ്റി ചുമത്തിയ സംഭവത്തിൽ ജയിച്ചത് ഡി വൈ എഫ് ഐ)