Latest News
ചന്ദ്രയാൻ 3 നു പ്രതീക്ഷകളിലേക്ക് ഇനിയല്പം ദൂരം, പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപ്പെടുന്ന നിർണായക ദൗത്യം വിജയകരമായി
ആകാക്ഷകൾക്ക് പരിസമാപ്തി. ഏറെ നിർണായകമായ ഘട്ടം പൂർത്തീയാക്കി ചന്ദ്രയാൻ 3 പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപ്പെടുന്ന നിർണായക ദൗത്യം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു.
മികച്ച യാത്ര അനുവദിച്ച പ്രൊപ്പൽഷൻ മൊഡ്യൂളിന് ലാൻഡർ മൊഡ്യൂൾ നന്ദി പറയുന്നു എന്നാണ് ഇസ്രോ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.വെള്ളിയാഴ്ച നാല് മണിക്ക് പേടകത്തിന്റെ വേഗത കുറയ്‌ക്കുമെന്നും ചന്ദ്രനോട് കൂടുതൽ അടുപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അടുത്ത ബുധനാഴ്ച വൈകുന്നേരം 5.47-നാകും സോഫ്റ്റ് ലാൻഡിംഗ് നടത്തുക. നിലവിൽ ഇന്ത്യയുടെ മൂന്ന് പേടകങ്ങളാണ് ചന്ദ്രനെ വലം വെയ്‌ക്കുന്നത്. ചന്ദ്രയാൻ-2, ലാൻഡർ, പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നിവയാണ് ആ പേടകങ്ങൾ.