Crime
സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ കൈക്കൂലി ആരോപണവും കോടതി തള്ളി
സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ കൈക്കൂലി ആരോപണവും ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി. കരാർ ലഭിക്കാനായി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഡൽഹിയിലും തിരുവനന്തപുരത്തും പണം കൈമാറിയെന്ന പരാതിക്കാരിയുടെ ആരോപണം കളവാണെന്നു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി കണ്ടെത്തി. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐയുടെ അന്തിമറിപ്പോർട്ടിനെതിരെ പരാതിക്കാരി നൽകിയ തടസ്സഹർജി തള്ളി കൊണ്ടാണ് കോടതി ഇക്കാര്യം തീർപ്പാക്കിയിരിക്കുന്നത്.
ഇടനിലക്കാർ വഴി കാറിൽ വച്ച് കൈക്കൂലി നൽകിയെന്ന ആരോപണം ശാസ്ത്രീയമായ പരിശോധന ഉൾപ്പെടെ നടത്തിയാണ് തെറ്റാണെന്ന് സിബിഐ സ്ഥാപിച്ചിരിക്കുന്നത്. ആരോപണങ്ങൾക്കൊന്നും തെളിവ് ഹാജരാക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞിരുന്നില്ല. ആരോപണങ്ങൾ തെറ്റാണെന്നു തെളിയിക്കുന്ന തെളിവുകൾ സിബിഐ ഹാജരാക്കുകയും ഉണ്ടായി.