Entertainment
മോഹലാലിന്റെ ഡാൻസ് വീഡിയോ പങ്കു വെച്ച് ബോളിവുഡ് സുന്ദരി
സീതരാമത്തിലെ നായികയെ ആരും മറന്നിരിക്കില്ല. ഒരു പക്ഷേ മൃണാൾ താക്കൂർ എന്ന പേരിനേക്കാൾ സീതരാമത്തിലെ നായിക എന്ന് പറഞ്ഞാലായിരിക്കും മലയാളികൾ പെട്ടെന്ന് അറിയുക. സീതാരാമം എന്ന തെലുങ്ക് ചിത്രത്തിലൂടെ ദുൽഖറിൻെറ നായികയായെത്തി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ബോളിവുഡ് സുന്ദരിയാണ് മൃണാൾ താക്കൂർ.
താരം ഇൻസ്ററഗ്രാമിൽ പങ്കുവെച്ച ഓരു സ്റ്റോറി മലയാളികളുടെ മനസ്സിൽ ഇടം നേടിയിരിക്കുകയാണ്. അഭിനയ കുലപതി മോഹൻലാലിൻെറ ഒരു വീഡിയോ ആണ് മൃണാൾ പങ്കുവെച്ചിരിക്കുന്നത്. ചടുലനൃത്ത ചുവടുകളാലെ ഊർജ്ജസ്വലനായി ഡാൻസ് കളിക്കുന്ന മോഹൻ ലാലിനെ ആരാധകർ നിമിഷങ്ങക്കകം ഏറ്റെടുത്തു കഴിഞ്ഞു. മൃണാൾ പങ്കുവെച്ചിരിക്കുന്ന വീഡിയോ സ്ക്രീൻ ഷോട്ടുകളാണിപ്പോൾ മോഹൻലാൽ ഫാൻ പേജുകളിൽ നിറഞ്ഞു നിൽക്കുന്നത്. ഓന്നാമൻ എന്ന ചിത്രത്തിലെ പിറന്ന മണ്ണിൽ എന്ന ഗാനത്തിന് ചുവടു വെച്ചതിൻെറ എഡിറ്റഡ് വേർഷനാണ് താരം പങ്കു വെച്ചിരിക്കുന്നത്. ഇത്രയും ഊർജ്ജത്തോടെ ഞാൻ എൻെറ ദിവസം ആരംഭിക്കുന്നു എന്ന അടിക്കുറിപ്പാണ് പോസ്റ്റിനു നൽകിയിട്ടുള്ളത്.
അഭിനയം മാത്രമല്ല നൃത്തവും തനിക്ക് ചേരുമെന്ന് നരൻ, രാവണ പ്രഭു, കമലളം, ചന്ദ്രലേഖ എന്നീ ചിത്രങ്ങളിലെ ഗാനങ്ങക്ക് ചുവടുവെച്ച് പ്രേക്ഷകർക്ക് ലാൽ കാട്ടികൊടുത്തിട്ടുണ്ട്. ജീത്തു ജോസഫിൻെറ സംവധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന നേരാണ് മോഹൻ ലാലിൻെറ പുതിയ ചിത്രം. പ്രിയാമണി നായികയായെത്തുന്ന ചിത്രം നിർമിക്കുന്നത് ആൻ്റണി പെരുമ്പാവൂരാണ്. അനശ്വര രാജൻ പ്രധാന വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജിത്തുവും ശാന്തിമായ ദേവിയും ചേർന്നാണ് ചിത്രത്തിൻെറ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രം ഒരു കോട്ട് റൂം ഡ്രാമ ആയിരിക്കുമെന്നാണ് സൂചന.