Latest News

തമിഴ്‌നാട്ടിൽ നീറ്റ്‌ വിരുദ്ധ ബില്ല് കത്തുന്നു, ‘ഗവർണർ ആർഎസ്എസ് രവിയെന്നും, അഹങ്കാരിയെന്നും ഉദയനിധി സ്റ്റാലിൻ

Published

on

തമിഴ്‌നാടിന്റെ നീറ്റ് വിരുദ്ധ ബില്ലിന്റെ കാര്യത്തിൽ ഗവർണർ ആർഎൻ രവിയുടെ നിലപാടിനെതിരെ അതിരു കടന്നു ഗവർണറെ ആക്ഷേപിച്ച് ഉദയനിധി സ്റ്റാലിൻ. ഗവർണറെ ‘ആർഎസ്എസ് രവി’ എന്ന് ഉദയനിധി സ്റ്റാലിൻ കുറ്റപ്പെടുത്തി. ‘അദ്ദേഹം ആർഎൻ രവിയല്ല, ആർഎസ്എസ് രവിയാണ്, ഞാൻ ഗവർണറോട് ചോദിക്കട്ടെ, നിങ്ങൾ ആരാണ്? നിങ്ങൾക്ക് എന്ത് അധികാരമുണ്ട്? നിങ്ങൾ ഒരു പോസ്റ്റ്മാൻ മാത്രമാണ്.’ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

നീറ്റ് ബില്ലിനെതിരെ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) വിദ്യാർത്ഥികളും മെഡിക്കൽ വിഭാഗങ്ങളും സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത നിരാഹാര സമരത്തിലാണ് ഗവർണറെ ‘ആർഎസ്എസ് രവി’ എന്ന് വിളിച്ചുള്ള സ്റ്റാലിന്റെ പരാമർശം ഉണ്ടാവുന്നത്. ബില്ലിന് അനുമതി നൽകുന്ന അവസാന വ്യക്തി താനായിരിക്കുമെന്ന ഗവർണറുടെ പരാമർശത്തിനെതിരെയാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം ഉണ്ടായത്. ഗവർണറെ അഹങ്കാരിയെന്നും ഉദയനിധി വിളിച്ചു.

ഗവർണർ സ്ഥാനം രാജിവെച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗവർണറെ ഉദയനിധിവെല്ലുവിളിച്ചു. ‘നിങ്ങളുടെ പദവിയിൽ നിന്ന് രാജിവെക്കുക. ഏതെങ്കിലും നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുക, ജനങ്ങളെ നേരിൽ കണ്ട് നിങ്ങളുടെ ആശയങ്ങൾ പറയുക, അവർ നിങ്ങൾക്ക് നേരെ ചെരിപ്പെറിയും. നിങ്ങൾ വിജയിച്ചാൽ, ഞാൻ നിങ്ങളുടെ വാക്കുകൾ കേൾക്കും, നീറ്റിനെ പിന്തുണയ്ക്കും’ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

‘സർക്കാറിന്റെ നീറ്റ് വിരുദ്ധ ബിൽ ഗവർണർക്ക് അയച്ചു. അത് അദ്ദേഹം മാറ്റിവച്ചു. പിന്നീട് സമ്മർദത്തിനൊടുവിൽ തിരിച്ചയച്ചു. നിയമസഭയിൽ വീണ്ടും പ്രമേയം പാസാക്കിയ ശേഷം ഗവർണർക്ക് തിരിച്ചയച്ചു. അദ്ദേഹം അനുമതി നൽകേണ്ടതായിരുന്നു, പക്ഷേ അദ്ദേഹം അത് രാഷ്ട്രപതിക്ക് അയച്ചു.’ എംകെ സ്റ്റാലിൻ പറഞ്ഞു. അതേസമയം കൺകറന്റ് ലിസ്റ്റിലെ വിഷയമായതിനാലാണ് ബിൽ രാഷ്ട്രപതിക്ക് അയച്ചതെന്നും അതിന് അനുമതി നൽകാനുള്ള യോഗ്യത രാഷ്ട്രപതിക്ക് മാത്രമാണെന്നും ആണ് ഗവർണർ നൽകുന്ന വിശദീകരണം.

(വൽകഷ്ണം : അച്ഛന്റെയും അപ്പൂപ്പന്റെയും പണവും അധികാരവും കൊണ്ട് വളർന്നവർക്ക് ആർ എൻ രവിയെ മനസ്സിലാകില്ല, കണ്ണിലെ രാഷ്ട്രീയ പാട ചികിൽസിച്ച് മാറ്റണം, ഒരല്പമെങ്കിലും ബുദ്ധി വേണം സിനിമയല്ല മോനെ, ഇത് )

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version