Latest News
തമിഴ്‌നാട്ടിൽ നീറ്റ് വിരുദ്ധ ബില്ല് കത്തുന്നു, ‘ഗവർണർ ആർഎസ്എസ് രവിയെന്നും, അഹങ്കാരിയെന്നും ഉദയനിധി സ്റ്റാലിൻ

തമിഴ്‌നാടിന്റെ നീറ്റ് വിരുദ്ധ ബില്ലിന്റെ കാര്യത്തിൽ ഗവർണർ ആർഎൻ രവിയുടെ നിലപാടിനെതിരെ അതിരു കടന്നു ഗവർണറെ ആക്ഷേപിച്ച് ഉദയനിധി സ്റ്റാലിൻ. ഗവർണറെ ‘ആർഎസ്എസ് രവി’ എന്ന് ഉദയനിധി സ്റ്റാലിൻ കുറ്റപ്പെടുത്തി. ‘അദ്ദേഹം ആർഎൻ രവിയല്ല, ആർഎസ്എസ് രവിയാണ്, ഞാൻ ഗവർണറോട് ചോദിക്കട്ടെ, നിങ്ങൾ ആരാണ്? നിങ്ങൾക്ക് എന്ത് അധികാരമുണ്ട്? നിങ്ങൾ ഒരു പോസ്റ്റ്മാൻ മാത്രമാണ്.’ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
നീറ്റ് ബില്ലിനെതിരെ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) വിദ്യാർത്ഥികളും മെഡിക്കൽ വിഭാഗങ്ങളും സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത നിരാഹാര സമരത്തിലാണ് ഗവർണറെ ‘ആർഎസ്എസ് രവി’ എന്ന് വിളിച്ചുള്ള സ്റ്റാലിന്റെ പരാമർശം ഉണ്ടാവുന്നത്. ബില്ലിന് അനുമതി നൽകുന്ന അവസാന വ്യക്തി താനായിരിക്കുമെന്ന ഗവർണറുടെ പരാമർശത്തിനെതിരെയാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം ഉണ്ടായത്. ഗവർണറെ അഹങ്കാരിയെന്നും ഉദയനിധി വിളിച്ചു.
ഗവർണർ സ്ഥാനം രാജിവെച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗവർണറെ ഉദയനിധിവെല്ലുവിളിച്ചു. ‘നിങ്ങളുടെ പദവിയിൽ നിന്ന് രാജിവെക്കുക. ഏതെങ്കിലും നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുക, ജനങ്ങളെ നേരിൽ കണ്ട് നിങ്ങളുടെ ആശയങ്ങൾ പറയുക, അവർ നിങ്ങൾക്ക് നേരെ ചെരിപ്പെറിയും. നിങ്ങൾ വിജയിച്ചാൽ, ഞാൻ നിങ്ങളുടെ വാക്കുകൾ കേൾക്കും, നീറ്റിനെ പിന്തുണയ്ക്കും’ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
‘സർക്കാറിന്റെ നീറ്റ് വിരുദ്ധ ബിൽ ഗവർണർക്ക് അയച്ചു. അത് അദ്ദേഹം മാറ്റിവച്ചു. പിന്നീട് സമ്മർദത്തിനൊടുവിൽ തിരിച്ചയച്ചു. നിയമസഭയിൽ വീണ്ടും പ്രമേയം പാസാക്കിയ ശേഷം ഗവർണർക്ക് തിരിച്ചയച്ചു. അദ്ദേഹം അനുമതി നൽകേണ്ടതായിരുന്നു, പക്ഷേ അദ്ദേഹം അത് രാഷ്ട്രപതിക്ക് അയച്ചു.’ എംകെ സ്റ്റാലിൻ പറഞ്ഞു. അതേസമയം കൺകറന്റ് ലിസ്റ്റിലെ വിഷയമായതിനാലാണ് ബിൽ രാഷ്ട്രപതിക്ക് അയച്ചതെന്നും അതിന് അനുമതി നൽകാനുള്ള യോഗ്യത രാഷ്ട്രപതിക്ക് മാത്രമാണെന്നും ആണ് ഗവർണർ നൽകുന്ന വിശദീകരണം.
(വൽകഷ്ണം : അച്ഛന്റെയും അപ്പൂപ്പന്റെയും പണവും അധികാരവും കൊണ്ട് വളർന്നവർക്ക് ആർ എൻ രവിയെ മനസ്സിലാകില്ല, കണ്ണിലെ രാഷ്ട്രീയ പാട ചികിൽസിച്ച് മാറ്റണം, ഒരല്പമെങ്കിലും ബുദ്ധി വേണം സിനിമയല്ല മോനെ, ഇത് )
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime2 years ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Entertainment2 years ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു
-
Interview5 years ago
മനസ്സുതുറന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ