Latest News
പൊന്മുടി ചതിച്ചു, സനാതന ധർമ്മത്തിനെതിരെ വാളോങ്ങിയ ഇന്ത്യ സഖ്യം, സ്വന്തം കൈവെള്ളയിൽ പൊട്ടിച്ചത് അണുബോംബ്
ചെന്നൈ . പ്രതിപക്ഷപാര്‍ട്ടികള്‍ ചേര്‍ന്ന് ഇന്ത്യാമുന്നണി രൂപീകരിച്ചത് സനാതനധര്‍മ്മത്തെ തുടച്ചുനീക്കാനാണെന്ന് മന്ത്രി കെ.പൊൻമുടിയുടെ പ്രസ്താവന ഇന്ത്യ മുന്നണി സ്വന്തം നാശത്തിനു പൊട്ടിച്ച അണുബോംബാകും. ഹിന്ദുമതത്തിനെതിരെ പോരാടാനാണ് പ്രതിപക്ഷ പാർട്ടികൾ എല്ലാം ചേർന്ന് ഐ.എൻ.ഡി.ഐ.എ സഖ്യം രൂപീകരിച്ചിരിക്കുന്നതെന്ന തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടിയുടെ ഒരൊറ്റ പ്രസ്താവനയിൽ കൂപ്പു കുത്തിയിരിക്കുകയാണ് ഇന്ത്യ മുന്നണി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ രാജ്യത്തെ ഹൈന്ദവ സമൂഹത്തോട് ഇന്ത്യ മുന്നണി ഇനി എന്ത് പറയുമെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ഒപ്പം ഡി എം കെ നടത്തിയത് മനപ്പൂർവ്വമുള്ള ചതിയാണോ? എന്ന ചോദ്യവും.
സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദനിധി സ്റ്റാലിന്റെ ആഹ്വാനത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ പ്രതിപക്ഷ സഖ്യം ഹിന്ദുമതത്തെ എതിർക്കാൻ രൂപപ്പെട്ടതാണെന്നുള്ള ഡിഎംകെ നേതാവിന്റെ വെളിപ്പെടുത്തൽ ഐ.എൻ.ഡി.ഐ.എ സഖ്യം ഹൈന്ദവ വിരോധികളാണെന്നു സ്ഥിരീകരിച്ചിരിക്കുകയാണ്. ‘ഞങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടെങ്കിലും 26 പ്രതിപക്ഷ പാര്‍ട്ടികളും ഹിന്ദു സനാതനധര്‍മ്മത്തെ ഇല്ലായ്മ ചെയ്യുന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരാണെന്നു’ കൂടി പൊന്മുടി പറഞ്ഞിരിക്കുകയാണ്.
‘സനാതന ധർമ്മത്തെ എതിർക്കുകയെന്നതാണ് നമ്മുടെ തത്വം. ഞങ്ങൾ ഇതിനോടകം തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഇന്ത്യ എന്നത് സനാതന ധർമ്മത്തിനെതിരെ രൂപീകരിച്ച ഒരു സഖ്യമാണ്. നമ്മുക്ക് പല അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. എന്നാൽ, സനാതന ധർമ്മത്തെ എതിർക്കുന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല’ എന്നാണ് ഡി എം കെ നേതാവ് പറഞ്ഞിരിക്കുന്നത്. ഇന്ത്യ സഖ്യത്തിന്റെ അജണ്ട എന്തെന്നതാണ് കെ.പൊൻമുടി പറഞ്ഞിരിക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ ഉന്മൂലന ആഹ്വാനത്തെ പിന്തുണച്ച് രംഗത്ത് വന്ന ഡിഎംകെ നേതാവ് എ രാജ, സനാതന ധര്‍മ്മത്തെ സംബന്ധിച്ച ഉദയനിധി സ്റ്റാലിന്റെ നിലപാട് മൃദുവായിരുന്നുവെന്നും, സനാതന ധര്‍മ്മത്തെ എച്ച്‌ഐവിയോടും കുഷ്ഠരോഗത്തോടുമാണ് താരതമ്യം ചെയ്യേണ്ടതെന്നും പറഞ്ഞതും ഇന്ത്യ മുന്നണിയുടെ അജണ്ട എന്തെന്ന് വിളിച്ച് പറയുന്നതാണ്.
പൊന്മുടിയുടെ ഈ പ്രസ്താവന പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ആശങ്ക ഉളവാക്കിയിരിക്കുകയാണ്. നേരത്തെ തന്നെ ഉദയനിധി സ്റ്റാലിന്റെ സനാതനധര്‍മ്മത്തെ തുടച്ചുനീക്കണമെന്ന പ്രസ്താവനയെ മമത ബാനര്‍ജിയും ഉദ്ധവ് താക്കറെയും എതിര്‍ക്കുകയായിരുന്നു. ഈയിടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 22 മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്ത മന്ത്രി കൂടിയാണ് പൊന്മുടി എന്നകാര്യം ഈ അവസരത്തിൽ എടുത്ത് പറയേണ്ടതായുണ്ട്. ബിജെപി തമിഴ്നാട്ടില്‍ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങിയതിലെ ഡിഎംകെ നേതാക്കള്‍ക്കുള്ള അസ്വസ്ഥത ഇക്കാര്യത്തിൽ കാണേണ്ടതായുണ്ട്.
ഇതുവരെ രാഹുല്‍ഗാന്ധി സനാനത ധര്‍മ്മത്തെക്കുറിച്ചുള്ള ഡിഎംകെ നേതാക്കളുടെ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല. ഡിഎംകെയെ വെറുപ്പിക്കനാനും വയ്യ ഹിന്ദുവിശ്വാസികളുടെ അപ്രിയം സമ്പാദിക്കാനും വയ്യ എന്ന ധര്‍മ്മസങ്കടത്തിലാ യിരിക്കുകയാണ് രാഹുല്‍ ഗാന്ധി. അതേ സമയം ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കണമെന്ന ആവശ്യം തമിഴ്‌നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയർത്തിയിട്ടുണ്ട്.
‘ആത്മാവ് തന്നെയാണ് ബ്രഹ്മം, ബ്രഹ്മാവിനെ അറിയുന്നയാൾ ആത്മാവിനെ ഭജിക്കുന്നു, മറ്റൊന്നിനെയും ഭജിക്കുന്നില്ല’ – ശ്രീ നാരായണ ഗുരു