Latest News

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് എട്ടിന്റെ പണിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് എട്ടിന്റെ പണിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ.ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ലംഘിച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി വരുന്നത്.എത്രയും വേഗത്തിൽ തന്നെ കമ്മീഷന് മുന്നില്‍ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ ബി.ജെ.പി സംസ്ഥാന അധ്യക്ഷന് അയച്ച നോട്ടീസില്‍ വ്യക്തമാക്കി.

കമ്മീഷന്റെ തുടര്‍ച്ചയായ നിര്‍ദ്ദേശം ബി.ജെ.പി അവഗണിക്കുകയാണെന്നും കേസുകളുടെ വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്നും ടീക്കാരാം മീണ സുരേന്ദ്രന് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിച്ച മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളിലെയും നേതാക്കൾ  ക്രിമിനൽ പശ്ചാത്തലം പരസ്യപ്പെടുത്തിയിട്ടും ബി ജെ പി മാത്രം നല്കാത്തതിനെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ചോദ്യം ചെയ്തത്. ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ വരണാധികാരികളെ അറിയിക്കണമെന്നുമാണ് ചട്ടം.

സ്ഥാനാര്‍ഥികളുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ വിവരം ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധന. പ്രചാരമുള്ള ടിവി ചാനലുകളിലും വിവരം സംപ്രേഷണം ചെയ്യണമെനുള്ളതും ബിജെപി അവഗണിച്ചതായും തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. രാവിലെ  എട്ടിനും രാത്രി പത്തിനുമിടയില്‍ ഏഴുസെക്കന്‍ഡ് എങ്കിലും ദൈര്‍ഘ്യമുള്ള പരസ്യം മൂന്നുവട്ടം നല്‍കണമെന്ന വ്യവസ്ഥയുണ്ട്. പ്രസിദ്ധീകരിച്ച വിവരങ്ങള്‍ സംബന്ധിച്ചു പൊതുജനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കാം. സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു കമ്മീഷന്‍ തീരുമാനം. ക്രിമിനൽ കേസുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം ഓരോ തെരഞ്ഞെടുപ്പിലും വര്‍ധിക്കുന്ന സാഹചര്യത്തിലായിരുന്നു കോടതിയുടെ ഇടപെടല്‍.തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കാനുള്ള നിർദേശങ്ങളാണ് കമ്മീഷൻ പുറപ്പെടുവിക്കുന്നത്.അതെ സമയം ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോഭങ്ങളിൽ നേതൃസ്ഥാനം വഹിച്ച സുരേന്ദ്രനെ കള്ളകേസിൽ കുടുക്കി പിണറായിയും പോലീസും കൽതുറങ്കിലടക്കുകയായിരുന്നുവെന്നാണ് ബി ജെ പി പറയുന്നത്. വാസ്തവത്തിൽ പ്രതികാര നടപടിയാണ് ഇതിന്റെ മുഖ്യലക്ഷ്യമെന്നു തോന്നിപ്പോകുന്ന വിധത്തിലാണ് കമ്മീഷന്റെ നടപടിക്രമങ്ങൾ .ഇത്രയും നാളുകൾക്ക് ശേഷം പോലീസും  കോടതിയും ഓരോരോ സംഭവങ്ങളായി പരുവപ്പെടുത്തിയെടുക്കുന്നതിൽ  എന്തോ ഗൂഢലക്ഷ്യമെന്നുള്ളതും സംശയിക്കേണ്ടിയിരിക്കുന്നു. 

സംസ്ഥാനതലത്തില്‍ ഓരോ പാര്‍ട്ടിയും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് സ്ഥാനാര്‍ത്ഥികള്‍ നേരിടുന്ന കേസുകളുടെ വിശദാംശങ്ങള്‍ നല്‍കണം. സി.പി.എമ്മും ബി.ജെ.പിയുമാണ് ഈ നിര്‍ദ്ദേശം പാലിക്കാതിരുന്നത്. എന്നാല്‍ കമ്മീഷന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍ സി.പി.എം വിശദാംശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. അല്ലെങ്കിൽ പാർട്ടി പ്രതിരോധത്തിലാകുമായിരുന്നുവെന്നു നേതാക്കൾക്ക് നല്ലപോലെ അറിയാം.ഇത് ഒഴിവാക്കാനാണ് അവസാന ലാപ്പിൽ സി.പി.എം വിശദാംശങ്ങൾ സമർപ്പിച്ചതെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version