Culture
ലക്ഷ്യം കൂട്ടക്കൊല, ഉദയനിധി സ്റ്റാലിന്‍ ഹിറ്റ്‌ലർക്ക് തുല്ല്യം, ബിജെപി
ന്യൂദല്‍ഹി . സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തില്‍ വീണ്ടും ശക്തമായ വിമര്‍ശനവുമായി ബിജെപി രംഗത്ത്. ഡിഎംകെ നേതാവിനെയും നാസി സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറെയും താരതമ്യപ്പെടുത്തിയാണ് ബി ജെ പി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകന്റെ പരാമര്‍ശം രാജ്യത്തിന്റെ 80 ശതമാനം ആളുകളെയും വംശഹത്യ ചെയ്യാനുള്ള ആഹ്വാനമാണ്. ഹിറ്റ്‌ലര്‍ ജൂതന്മാരെ കണ്ടതുപോലെയാണ് ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മ്മത്തെ വിവരിചത്. രണ്ടും തമ്മില്‍ വിചിത്രമായ സാമ്യമുണ്ടെന്നും ബിജെപി കുറ്റപ്പെടുത്തി. പൂര്‍ണ്ണമായ വിദ്വേഷ പ്രസംഗമാണ് ഡിഎംകെ മന്ത്രി ഉദയനിധിയുടെന്നും ബിജെപി ആരോപിച്ചു.
ഏകദേശം ആറു ദശലക്ഷം ജൂതന്മാരെയും കുറഞ്ഞത് അഞ്ചു ദശലക്ഷം സോവിയറ്റ് യുദ്ധത്തടവുകാരെയും മറ്റ് ഇരകളെയും കൂട്ടകൊല ചെയ്ത ഹിറ്റ്‌ലറിന്റെ അതേ മനോഭാവമാണ് സ്റ്റാലിന്റെ മകനും ആവശ്യപ്പെടുന്നതെന്ന് ബിജെപി എക്‌സ് ആപ്പിലെ പോസ്റ്റില്‍ ബി ജെ പി കുറിച്ചു. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മൗനവും വളരെ അരോചകമാണ്. ബി ജെ പി എക്‌സ് ആപ്പിലെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നു.