Crime
സുഖ്ദൂൽ സിംഗിനെ കൊലപ്പെടുത്തിയത് ബിഷ്‌ണോയിയുടെ ഗുണ്ടാസംഘം
കാനഡയിൽ ഖലിസ്ഥാൻ ഭീകരൻ സുഖ്ദൂൽ സിംഗ് എന്ന സുഖ ദുനേകെയെ കൊലപ്പെടുത്തിയതിന് പിന്നിലെ കരങ്ങൾ ബിഷ്‌ണോയിയുടെ ഗുണ്ടാസംഘമാണെന്ന റിപ്പോർട്ടുകൾ പുറത്ത്. ഗുണ്ടാനേതാക്കളായ ഗുർലാൽ ബ്രാർ, വിക്കി മിദ്ദ്‌ഖേര എന്നിവരുടെ കൊലപാതകങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് സുഖ ദുനേകെ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗുണ്ടാസംഘത്തിന്‌റെ പ്രതികാര നടപടി. കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലെ ചിലരുടെ ഫേസ്ബുക്ക് പോസ്റ്റുകളിലാണ് ഇതുസംബന്ധിച്ച സൂചനകൾ നൽകുന്നത്.
കാനഡയില്‍ ഖലിസ്ഥാന്‍ ഭീകരൻ സുഖ ദുനേകയെ (സുഖ്ദോൾ സിംഗ്) കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം രംഗത്ത് എത്തുകയായിരുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് സുഖ്ദോൾ സിങിന്റെ മരണത്തിനു പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം രംഗത്തെത്തിയത്.
മയക്കുമരുന്നു കേസില്‍ അഹമ്മദാബാദിലെ ജയിലില്‍ തടവില്‍ കഴിയുകയാണ് നിലവില്‍ ലോറന്‍സ് ബിഷ്‌ണോയി. അധോലോക തലവന്മാരായ ഗുര്‍ലാല്‍ ബ്രാറിനെയും വിക്കി മിദ്‌ഖേരയേയും കൊലപ്പെടുത്തിയതിന് പിന്നില്‍ ദുനേകയാണെന്നും വിദേശത്തിരുന്ന് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നു എന്നും സംഘം ആരോപിക്കുന്നു. മയക്കുമരുന്നിനടിമയായ ദുനേക നിരവധി പേരുടെ ജീവിതം നശിപ്പിച്ചുവെന്നും ചെയ്ത പാപങ്ങള്‍ക്കുള്ള ശിക്ഷ അനുഭവിക്കണമെന്നും പോസ്റ്റിലുണ്ട്.
ഖലിസ്ഥാൻ ഭീകരനായ സുഖ ദുനേകെ മയക്കുമരുന്നിനടിമയാണെന്നും നിരവധി പേരുടെ ജീവിതങ്ങൾ തകർത്ത ക്രൂരനാണെന്നും ബിഷ്‌ണോയിയുടെ സംഘം ആരോപിക്കുന്നുണ്ട്. ചെയ്ത ക്രൂരതകൾക്കുള്ള ശിക്ഷയാണ് ദുനേകെ നേരിടേണ്ടി വന്നതെന്നുമാണ് സംഘം പറയുന്നത്. പഞ്ചാബി ഗായകനായിരുന്ന സിദ്ദു മൂസെവാലെയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച ഗുണ്ടയാണ് ലോറൻസ് ബിഷ്‌ണോയ്. ഇയാൾ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നിലവിൽ എഎൻഐയുടെ കസ്റ്റഡിയിലാണ് ഉള്ളത്.