Crime
നിരോധിത ഭീകര സംഘടനക്ക് വിവരങ്ങൾ ചോർത്തി നൽകി, സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം . നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ സബ് ഇന്‍സ്‌പെക്ടര്‍ സസ്‌പെന്‍ഷനിലായി. കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിൽ ജോലി നോക്കി വന്നിരുന്ന സൈബര്‍ സെല്‍ എസ് ഐ റിജുമോനെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇയാള്‍ നിരോധിക്കപ്പെട്ട സംഘടനകള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് എന്‍ഐഎ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി ഉണ്ടായിരിക്കുന്നത്.
ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ നിരോധിത സംഘടനകളില്‍ ഉള്‍പ്പെട്ടവരെ എന്‍ഐഎ നിരീക്ഷിച്ചു വരുകയായിരുന്നു. രഹസ്യവിവരങ്ങള്‍ പിഎഫ്‌ഐയിലെ നേതാക്കളുമായി ഇയാൾ പങ്കുവെച്ചതിന് തെളിവ് ലഭിച്ചിരുന്നു. കുറച്ചുനാളായി റിജു മോൻ എന്‍ഐഎ നിരീക്ഷണത്തിലാണ്. തുടർന്ന് ഉദ്യോഗസ്ഥനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തൊടുപുഴ കരിമണ്ണൂര്‍ സ്‌റ്റേഷനില്‍നിന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ചോര്‍ത്തി നല്‍കിയ സംഭവത്തിൽ സിവില്‍ പോലീസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതിന് പിറകെയാണ് അടുത്ത ഉദ്യോഗസ്ഥനും നിരോധിത ഭീകര സംഘടനയുമായിട്ടുള്ള ബന്ധം വ്യക്തമായിരിക്കുന്നത്.