Crime
11 കാരിയെ സമൂഹമാദ്ധ്യമങ്ങളിൽ ചിത്രമടക്കം വിൽപ്പനയ്‌ക്ക് വെച്ചതിന് പിന്നിൽ രണ്ടാനമ്മ
ഇടുക്കി . തൊടുപുഴയിൽ പതിനൊന്നുകാരിയെ സമൂഹമാദ്ധ്യമങ്ങളിൽ ചിത്രമടക്കം വിൽപ്പനയ്‌ക്ക് വെച്ച സംഭവത്തിന് പിന്നിൽ പ്രധാന പ്രതി രണ്ടാനമ്മയാണെന്നു പോലീസ്. രണ്ടാനമ്മയുടെ മൊബൈൽ ഫോൺ ഉപയോഗിച്ചായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ ഇത്തരത്തിൽ പോസ്റ്റിട്ടത്. കുട്ടിയുടെ പിതാവിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് പോസ്റ്റ് പങ്കുവെക്കുന്നത്.
കേസിൽ പ്രതി പെൺകുട്ടിയുടെ രണ്ടാനമ്മയാണെന്ന് പോലീസ് പറയുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയിരിക്കുന്നത്. രണ്ടാനമ്മയ്‌ക്ക് ആറ് മാസം പ്രായമുള്ള കുഞ്ഞ് ഉള്ളതിനാൽ അറസ്റ്റ് സംബന്ധിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉപദേശം തേടിയിരിക്കുകയാണ് പോലീസ്. പെൺകുട്ടിയുടെ അച്ഛനുമായുള്ള വഴക്കിനെ തുടർന്നാണ് ഇത്തരത്തിൽ പോസ്റ്റിട്ടതെന്നാണ് രണ്ടാനമ്മ പറഞ്ഞിരിക്കുന്നത്. പെൺകുട്ടിയുടെ ചിത്രം ഉൾപ്പെടെ പങ്കുവെച്ചായിരുന്നു വിൽപ്പന പോസ്റ്റ് ഇടുന്നത്. പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കും.