Latest News
വനത്തിലേക്കുള്ള യാത്രയ്‌ക്കിടെ ശ്രീരാമൻ സന്ദര്‍ശിച്ച സ്ഥലങ്ങളിൽ ശ്രീരാമ സ്തംഭങ്ങൾ സ്ഥാപിക്കും
ശ്രീരാമൻ വനത്തിലേക്കുള്ള യാത്രയ്‌ക്കിടെ സന്ദര്‍ശിച്ച എല്ലാ സ്ഥലങ്ങളിലും ശ്രീരാമജന്മഭൂമി ട്രസ്റ്റ് ശ്രീരാമ സ്തംഭം സ്ഥാപിക്കും. ശ്രീരാമജന്മഭൂമി ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രാമന്റെ ജീവിതം പ്രതിഫലിപ്പിക്കുന്നതിനായി അയോദ്ധ്യ മുതല്‍ രാമേശ്വരം വരെ 290 ശ്രീരാമ സ്തംഭങ്ങളാകും സ്ഥാപിക്കുന്നത്.
അയോദ്ധ്യയിലെ മണിപര്‍ബത്തിൽ ആദ്യ പ്രതിഷ്ഠ 27-ന് നടക്കും. രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന പിങ്ക് മണല്‍ക്കല്ലില്‍ കൊത്തിയെടുത്ത സ്തംഭങ്ങളാവും സ്ഥാപിക്കുക. ശ്രീരാമനെ ശബരി കണ്ടുമുട്ടിയ ശബരിമലയിലെ ശബരി ആശ്രമത്തിലും ശ്രീരാമ സ്തംഭം സ്ഥാപിക്കുന്നുണ്ട്.
ഓരോ തൂണിലും വാല്‍മീകി രാമായണത്തിലെ ഈരടികള്‍ ഉണ്ടായിരിക്കുന്നതാണ്. രാമൻ സന്ദര്‍ശിച്ച സ്ഥലത്തെയും അതിന്റെ പ്രാധാന്യത്തെയും സൂചിപ്പിക്കുന്നതാ യിരിക്കും ഈ ഈരടികള്‍. 100 മുതല്‍ 120 ചതുരശ്രയടി സ്ഥലത്താകും തൂണുകള്‍ സ്ഥാപിക്കുന്നത്. ഡല്‍ഹിയിലെ അശോക് സിംഗാര്‍ ഫൗണ്ടേഷനാണ് ഇതിന് നേതൃത്വം നല്‍കുക.