Culture
ലണ്ടനില്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം, ശ്രീഗുരുവായൂരപ്പന്റെ തിരുനടയില്‍ തുടക്കം
ഗുരുവായൂര്‍ . ശ്രീ ഗുരുവായൂരപ്പന്റെ ക്ഷേത്രം ലണ്ടന്‍ മഹാനഗരത്തിലും വരുകയാണ്. ഗുരുവായൂര്‍ തെക്കുംമുറി ഹരിദാസ് രൂപീകരിച്ച ലണ്ടന്‍ ഹിന്ദു ഐക്യവേദിയും ബ്രഹ്മര്‍ഷി മോഹന്‍ജിയുടെ മോഹന്‍ജി ഫൗണ്ടേഷന്‍ യു.കെ.യും സംയുക്തമായി നിര്‍മ്മിക്കുവരാനിരിക്കുന്ന ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര നിര്‍മ്മാണ സംരംഭത്തിന് ശ്രീഗുരുവായൂരപ്പന്റെ തിരുനടയില്‍ തുടക്കമായി.
ദീപസ്തംഭത്തിനു മുന്നിൽ നടന്ന ലളിതമായ ചടങ്ങില്‍ ക്ഷേത്ര നിര്‍മ്മാണത്തിന്റെ ബ്രോഷര്‍ പ്രകാശനം ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ.ദിനേശന്‍ നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഗുരുവായൂരപ്പന്റെ ഒരു പിടി മണ്ണ് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ പ്രതിനിധിയായ ജയലത ഹരിദാസിന് കൈമാക്കുകയായിരുന്നു.
ക്ഷേത്ര നിര്‍മ്മാണ ഫണ്ടിലേക്കുള്ള ക്ഷേത്രം തന്ത്രിയുടെ പണക്കിഴി സുരേഷ് ഗോപി സ്വീകരിച്ച് ജയലതക്ക് കൈമാറി. ബ്രഹ്മശ്രീ കാണിപ്പയൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ദേവദാസ് നമ്പൂതിരിപ്പാട് മോഹന്‍ജി ഫൗണ്ടേഷന്‍ പ്രതിനിധി സംഗീത് ജയന്തന്‍, ലണ്ടന്‍ ഹിന്ദു ഐക്യവേദി പ്രതിനിധി പ്രശാന്ത് വര്‍മ്മ, അനില ദേവദാസ്, മോഹന്‍ജി ഫൗണ്ടേഷന്‍ പ്രതിനിധി രാധ അമ്പാട്ട്, തെക്കുംമുറി ഹരിദാസിന്റെ മക്കള്‍ വിനോദ് ഹരിദാസ്, നിലേഷ് ഹരിദാസ്, മറ്റു കുടുംബാംഗങ്ങള്‍, സുധ പുതുമന, ക്ഷണിക്കപ്പെട്ട മറ്റു വിശിഷ്ടാഥിതികള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുകയു ണ്ടായി. ജി.കെ. പ്രകാശന്‍, ബാല ഉള്ളാട്ടില്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നൽകി.