Entertainment
ഷാരൂഖിന്‍റെ ജവാന്റെ വിതരണാവകാശവും ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി
അടുത്തിടെ ഇറങ്ങിയ വമ്പൻ സിനിമകളുടെ വിതരണാവകാശം സ്വന്തമാക്കി ശ്രീഗോകുലം മൂവീസ് ഇന്ത്യയിലെ ഒന്നാം കിട വിതരണ കമ്പനിയായി ഉയരങ്ങളിലേക്ക്. ജയിലർ, ജവാൻ സിനിമകളുടെ വിതരണം ഏറ്റെടുത്തിരുന്ന ശ്രീഗോകുലം മൂവീസ് ഇപ്പോൾ ഷാരൂഖ് ഖാൻ മുഖ്യവേഷത്തിലെത്തുന്ന ജവാൻ ചിത്രത്തിന്‍റെ കേരള, തമിഴ്നാട് സംസ്ഥാനങ്ങളിലെ വിതരണാവകാശം ഏറ്റെടുത്തിരിക്കുകയാണ്.
രജനികാന്തിന്‍റെ ജയിലർ സിനിമയുടെ വിതരണാവകശവും ശ്രീഗോകുലം മൂവീസാണ് സ്വന്തമാക്കിയിരുന്നത്. ഷാരൂഖ് ഖാൻ, നയൻതാര എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ ജവാന്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസാണ്. കേരള ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ ഡ്രീം ബിഗ് ഫിലിംസും.
പത്താന്‍റെ വമ്പൻ വിജയത്തിന് ശേഷം എത്തുന്ന മറ്റൊരു ഷാരൂഖ് ചിത്രം ആണ് ജവാൻ എന്ന പ്രത്യേകത കൂടി ഉണ്ട്. ആരാധകർ ആവട്ടെ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. മെര്‍സല്‍, തെരി,ബിഗില്‍ തുടങ്ങിയ തമിഴ് സിനിമകള്‍ ഒരുക്കിയ ആറ്റ്ലി ആദ്യമായി ബോളിവുഡിൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അടുത്തിടെ ഇറങ്ങിയ വമ്പൻ സിനിമകളുടെ വിതരണാവകാശം സ്വന്തമാക്കിയ ശ്രീഗോകുലം മൂവീസ് ജയിലർ, ജവാൻ എന്നിവയ്ക്ക് പുറമെ വിജയ് നായകനായി എത്തുന്ന ലിയോ എന്ന സിനിമയുടെ വിതരണാവകാശവും സ്വന്തമാക്കിയിട്ടുണ്ട്.