Latest News
എസ് പി ജി തലവൻ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു
സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ് പി ജി ) ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു. 61 വയസായിരുന്നു. പുലര്‍ച്ചെ ഗുരുഗ്രാമിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഒരു വർഷമായി അർബുദ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.
കേരളാ കേഡറില്‍ 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ അരുണ്‍ കുമാര്‍ സിന്‍ഹ, മേയ് 31 ന് എസ്.പി.ജി തലവനായി അരുണ്‍ കുമാര്‍ സിന്‍ഹയുടെ കാലവധി ഒരു വര്‍ഷം കൂടി നീട്ടുകയായിരുന്നു. ഡയറക്ടര്‍ ജനറല്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമനം നൽകിയിരുന്നത്.