Entertainment
നായകനോടൊപ്പം അടിച്ച് പൂസ്സായി ലക്ക് കെട്ട് കാരവനിൽ അടിപിടി കൂടി തൃഷ
തെന്നിന്ത്യൻ താര സുന്ദരി തൃഷയെ അറിയാത്ത വരായി ആരുമില്ല. നാൽപ്പതുകളിലും ജ്വലിക്കുന്ന സൗന്ദര്യമാണ് വലിയ ആരാധക ലോകത്തെ നടിക്ക് സമ്മാനിച്ചത്. മണിരത്നം ചിത്രം പൊന്നിയിൽ സെൽവനിലെ തൃഷയുടെ കഥാപാത്രം കുന്ദവിയെ ആരും മറന്നിരിക്കില്ല. പരമ്പരാകൃത രീതിയിലും സർവാഭരണങ്ങളോടു കൂടിയും തിളങ്ങുന്ന സൗന്ദര്യം തൃഷക്ക് വീണ്ടും കൂടുതൽ ആരാധകരെ സൃഷ്ടിക്കുകയായിരുന്നു.
പ്രതികൂല സാഹചര്യങ്ങളിൽ പൊരുതി നിന്ന തൃഷയുടെ വസന്ത കാലമാണിതെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. 1999 ൽ റിലീസ് ചെയ്ത ജോഡി എന്ന ചിത്രത്തിൽ സിമ്രാന്റെ കൂട്ടുകാരിയായാണ് തൃഷ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് മൗനം പേസിയാദേ എന്ന ചിത്രത്തിലൂടെ നായികയായി. നായിക എന്ന മേൽ വിലാസത്തിലൂടെ കുതിക്കുന്ന തൃഷയെയാണ് സിനിമാ ലോകം പിന്നീട് കണ്ടത്. രജനികാന്ത്, കമൽഹാസൻ, വിജയ്, അജിത്, സൂര്യ, വിക്രം, ചിമ്പു, ധനുഷ്, കാർത്തി, ജയം രവി തുടങ്ങി മുൻ നിര നായകൻ മാരുടെയെല്ലാം നായികയായി തൃഷ
പിന്നെ അഭിനയിച്ചു.
വിജയത്തിന്റെ പടികൾ ഓരോന്നായി കയറുമ്പോൾ വാർത്തകളിലും വിവാദങ്ങളിലും താരം ഇടം പിടിക്കുന്നുണ്ടായിരുന്നു. റാണ ദഗു പതിയുമായുള്ള പ്രണയവും ബ്രേക്കപ്പും, വ്യവസായി വരുൺ മന്യനുമായി ഉറപ്പിച്ച വിവാഹം മുടങ്ങിയതും ഇതിൽ ചിലതു മാത്രം. തൃഷ കടുത്ത മദ്യപാനിയാണ് എന്ന വാർത്തകളും നിലനിൽക്കുന്നുണ്ട്. മാധ്യമ പ്രവർത്തകൻ ചെയ്യാറു ബാലുവാണ് തൃഷയുടെ മദ്യപാനവുമായി ബന്ധപ്പെട്ട ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ തൃഷ മദ്യത്തിന് അടിമയായിരുന്നു. അവർക്ക് മദ്യപിക്കാതിരിക്കാൻ കഴിയില്ലായിരുന്നു. ഒരു സിനിമയിൽ അഭിനയിക്കുന്ന സമയത്ത് മുൻനിര താരം നടിക്ക് മദ്യം വാങ്ങി നൽകുകയും ഇരുവരും സെറ്റിൽ വച്ചു തന്നെ മദ്യപിക്കുകയും ചെയ്തു.
കുറച്ചു കഴിഞ്ഞ് ബോധം നഷ്ടപ്പെട്ട നടി കാരവാനിൽ വെച്ച് നടനുമായി വഴക്കുണ്ടാക്കി. ഇത് അന്ന് വാർത്താ ഏജൻസികൾ തുറന്നെഴുതിയിരുന്നു. തൃഷയും ഇക്കാര്യം നിഷേധിച്ചിട്ടില്ല. പക്ഷേ വർത്തയ്‌ക്കെതിരെ നടിയുടെ അമ്മ പൊട്ടിത്തെറിക്കുകയുണ്ടായി. ചെയ്യാറു ബാലു പറഞ്ഞു. നേരത്തെ മറ്റൊരു അഭിമുഖത്തിൽ അടുത്ത് നിന്നൊന്നും മദ്യം ലഭിക്കാഞ്ഞിട്ട് തൃഷയ്ക്ക് ദൂരെ നിന്ന് സെറ്റിൽ മദ്യം എത്തിച്ചിരുന്നുവെന്ന് ചെയ്യാറു ബാലു പറഞ്ഞിരുന്നു.
തൃഷയുടെ മദ്യപാനം സിനിമ നിരൂപകൻ ബയിൽവാൻ രംഗനാഥനും വാർത്തയാക്കിയിരുന്നു. എന്നാൽ ആരോപണത്തെ ശക്തിപ്പെടുത്തുന്ന തെളിവുകളൊന്നുമുണ്ടായില്ല. വിവാദങ്ങൾ ഒഴിയുന്നില്ലെങ്കിലും താരം കരിയറിലെ വളരെയേറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായ കുന്ദ വിയെ അവതരിപ്പിച്ച് കയ്യടി നേടിയിരിക്കുകയാണ്. സൗന്ദര്യവും അഭിനയ മികവും പൊന്നിയൻ സെൽവനിലെ കുന്ദവിയെ അടയാളപ്പെടുത്തി. തൃഷയുടേതായി അണിയറയിൽ ഒരുങ്ങുന്ന മൂന്നു ചിത്രങ്ങളാണ് ലിയോ, റാം, ഐഡന്റിറ്റി എന്നിവ.
സംവിധായകൻ കനകരാജ് ഒരുക്കുന്ന ലിയോ എന്ന ചിത്രത്തിന് ഏറെ സവിശേഷതകളുണ്ട്. 13 വർഷങ്ങൾക്ക് ശേഷം തൃഷയും വിജയും വീണ്ടു മൊന്നിക്കുകയാണ്. ചിത്രം തിയറ്റർ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത് ഒക്ടോബറിലാണ്. ജീത്തു ജോസഫിൻറെ സംവിധാനത്തിൽ മോഹൻലാലിന്റെ നായികയായാണ് റാം എന്ന ചിത്രത്തിൽ തൃഷയെത്തുന്നത്. ഐഡന്റിറ്റി എന്ന ചിത്രത്തിൽ നായകനായി തൃഷക്കൊപ്പം എത്തുന്നത് ടോവിനോ യാണ്.