Crime
‘പോലീസ് സേനയില്‍ നിശബ്ദമായി ഇരുന്ന് രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നു ചില കൊടുംഭീകരർ’ വൈറലായി എൻ ഹരിയുടെ പോസ്റ്റ്
കോട്ടയം . പോലീസ് ഉദ്യോഗസ്ഥന് തീവ്രവാദ ബന്ധം കണ്ടെത്തിയ സംഭവം ഏറെ ഞെട്ടലുണ്ടാക്കുന്നതാണെന്ന് ബിജെപി മേഖല അധ്യക്ഷന്‍ എന്‍ ഹരിയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഉത്സവങ്ങളും പള്ളി പെരുന്നാളുകളും നടക്കുന്ന കോട്ടയം ജില്ലയില്‍ ഇസ്ലാമിക മതമൗലിക വാദികള്‍ക്ക് അടിമപ്പണി ചെയ്യുന്നവര്‍ പോലീസില്‍ തന്നെയുണ്ട് എന്നത് ആശങ്കയുണ്ടാക്കുന്നു.
ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കി തൊടുപുഴ കരിമണ്ണൂരിലും, തീവ്രവാദികളെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഷെയര്‍ ചെയ്ത പോലീസ് ഉദ്യോഗസ്ഥയും, ഇപ്പോള്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ കയ്യെത്തും ദൂരത്ത് തീവ്രവാദ ബന്ധം കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥനും വിരല്‍ ചൂണ്ടുന്നത്, ഇപ്പോഴും പോലീസ് സേനയില്‍ നിശബ്ദമായി ഇരുന്ന് രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന കൊടുംഭീകരരിലേക്കാണ് എന്ന് ഹരി തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നു.
തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് പോലീസിന്റെ ഔദ്യോഗിക ഈമെയില്‍ ഐഎസ് ഐ ഭീകരര്‍ക്ക് ചോര്‍ത്തി നല്‍കിയ ഷാജഹാന്‍ എന്ന സബ് ഇന്‍സ്‌പെക്ടറെ മലയാളികള്‍ മറന്നിട്ടില്ല, ഇയാളെ സ്ഥാനകയറ്റം നല്‍കി പാലൂട്ടിയത് പിണറായി സര്‍ക്കാരാണ്. സെപ്ഷ്യല്‍ ബ്രാഞ്ചിലും ക്രൈം ബ്രാഞ്ചിലും ഇന്റലിജന്‍സിലും ഉന്നത സ്ഥാനങ്ങളിലും കാക്കി ധരിച്ച ഭീകരര്‍ ഇപ്പോഴും സുരക്ഷിതരായി ഇരിക്കുന്നു. ഏതാനും വര്‍ഷം മുന്‍പ് കൊല്ലത്തു നിന്ന് തീവ്രവാദ ബന്ധം ആരോപിച്ചു സ്ഥലം മാറ്റിയ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ എത്തിയത് കോട്ടയത്താണ്.
എൻ ഹരിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ.
കോട്ടയത്ത് പോലീസ് ഉദ്യോഗസ്ഥന് തീവ്രവാദ ബന്ധം കണ്ടെത്തിയ സംഭവം ഏറെ ഞെട്ടലുണ്ടാക്കുന്നതാണ്. ഉത്സവങ്ങളും പള്ളി പെരുന്നാളുകളും നടക്കുന്ന കോട്ടയം ജില്ലയിൽ ഇസ്ലാമിക മതമൗലിക വാദികൾക്ക് അടിമപ്പണി ചെയ്യുന്ന ചെന്നായ്ക്കൾ പോലീസിൽ തന്നെയുണ്ട് എന്ന് വ്യക്തമാകുന്ന സാഹചര്യത്തിൽ ഈ നാട്ടിലെ സാധാരണക്കാരായ ഹൈന്ദവ ക്രിസ്ത്യൻ ന്യുനപക്ഷ വിഭാഗങ്ങളെ ഓർത്ത് ആശങ്കയുണ്ട്.
ബിജെപി ആർഎസ്എസ് പ്രവർത്തകരുടെയും നേതാക്കളുടെയും വിവരങ്ങൾ ചോർത്തി നൽകി തൊടുപുഴ കരിമണ്ണൂരിലും, തീവ്രവാദികളെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥയും, ഇപ്പോൾ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ കയ്യെത്തും ദൂരത്ത് തീവ്രവാദ ബന്ധം കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥനും വിരൽ ചൂണ്ടുന്നത്, ഇപ്പോഴും പോലീസ് സേനയിൽ നിശബ്ദമായി ഇരുന്ന് രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന കൊടുംഭീകരരിലേക്കാണ്.
തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് പോലീസിന്റെ ഔദ്യോഗിക ഈമെയിൽ ISIS ഭീകരർക്ക് ചോർത്തി നൽകിയ ഷാജഹാൻ എന്ന സബ് ഇൻസ്‌പെക്ടറെ മലയാളികൾ മറന്നിട്ടില്ല, ഇയാളെ സ്ഥാനകയറ്റം നൽകി പാലൂട്ടിയത് പിണറായി സർക്കാരാണ്, സെപ്ഷ്യൽ ബ്രാഞ്ചിലും ക്രൈം ബ്രാഞ്ചിലും ഇന്റലിജൻസിലും ഉന്നത സ്ഥാനങ്ങളിലും കാക്കി ധരിച്ച IS ഭീകരർ ഇപ്പോഴും സുരക്ഷിതരായി ഇരിക്കുന്നു. ഏതാനും വർഷം മുൻപ് കൊല്ലത്തു നിന്ന് തീവ്രവാദ ബന്ധം ആരോപിച്ചു സ്ഥലം മാറ്റിയ DYSP റാങ്കിലുള്ള ഉദ്യോഗസ്ഥൻ എത്തിയത് കോട്ടയത്താണ്.
മലയാളികളെ മുണ്ടു മുറുക്കി ഉടുപ്പിച്ചു ഹെലികോപ്റ്റർ യാത്രക്കൊരുങ്ങുന്ന പിണറായി വിജയൻ കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഇതേ തീവ്രവാദികളുടെ കൈകളിലാണ് ഏൽപ്പിച്ചിരിക്കുന്നത് എന്നത് മലയാളികൾ തിരിച്ചറിയണം. കേരള പൊലീസിലെ പച്ച വെളിച്ചം കണ്ടു പിടിക്കാൻ നട്ടെല്ലുള്ള ഭരണാധികാരി കേന്ദ്രത്തിൽ വരേണ്ടിവന്നു. കോട്ടയം അടക്കമുള്ള കേരളത്തിലെ നൂറുകണക്കിന് ഭാഗങ്ങളിലെ ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാൻ കേരള സർക്കാർ തയ്യാറാകണം.
കേരള പൊലീസിലെയും, ഉദ്യോഗസ്ഥ തലത്തിലെയും തീവ്രവാദികളെ പിടികൂടി നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നില്ലെങ്കിൽ കേരളം വരും നാളുകളിൽ കാണാൻ പോകുന്നത് വലിയ ദുരന്തങ്ങൾ ആയിരിക്കുമെന്ന് വേദനയോടെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു. കേരള പോലീസിൽ തീവ്രവാദികൾ വിഹരിക്കുന്നത് പിടിക്കപ്പെട്ടാലും അവരെ സംരക്ഷിക്കും എന്ന് ഉറപ്പുള്ളത് കൊണ്ട്. മുൻകാല അനുഭവങ്ങൾ അതാണ് തെളിയിക്കുന്നത്.