Crime
ഗ്യാസില്‍നിന്ന് തീപടര്‍ന്ന് സഹോദരിമാര്‍ മരിച്ചു, വീടിന് പുറത്തേക്കോടിയ യുവാവ് പിടിയിലായി
പാലക്കാട് . പാലക്കാട് ഷൊർണൂർ കവളപ്പാറയിൽ ഗ്യാസിൽ നിന്നു തീപടർന്നു പൊള്ളലേറ്റ് സഹോദരിമാർ മരിച്ചു. തീപടർന്ന വീട്ടിൽ നിന്നിറങ്ങിയോടിയ പട്ടാമ്പി സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിണ് കൈമാറി. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരുന്നു. ഗ്യാസിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റാണ് സഹോദരിമാർ മരിച്ചത്. പത്മിനി, തങ്കം എന്നിവരാണ് മരണപ്പെട്ടത്. സംഭവത്തിൽ ദുരൂഹത ഉണ്ടായിരിക്കെ പൊലീസ് വിശദമായി സംഭവം അന്വേഷിക്കുകയാണ്.
സരോജിനിയുടേയും തങ്കത്തിൻേയും നിലവിളി കേട്ടാണ് നാട്ടുകാർ കവളപ്പാറ വീട്ടിലേക്ക് ഓടിയെത്തുന്നത്. വീട്ടിൽ മറ്റാരും അപ്പോൾ ഉണ്ടായിരുന്നില്ല. സരോജിനിയും തങ്കവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. വീടിന്റെ ഉൾവശം തീ കൊണ്ടും പുക കൊണ്ടും നിറഞ്ഞിരുന്നു. ഇതിനിടയിലാണ് ഒരു യുവാവ് വീട്ടിൽ നിന്ന് ഓടി ഇറങ്ങിവരുന്നത് നാട്ടുകാർ കാണുന്നത്. യുവാവിന്റെ ശരീരത്തിലും പൊള്ളലുണ്ടായിരുന്നു. സംശയം തോന്നിയ നാട്ടുകാർ യുവാവിനെ പിടികൂടി ഷൊർണൂർ പൊലീസിന് തുടർന്ന് കൈമാറി. അഗ്നി രക്ഷാ സേനയെത്തി തീയണച്ച ശേഷമാണ് വീട്ടിനുള്ളിലേക്ക് പ്രവേശിക്കാൻ ആയത്. അപ്പോഴേക്കും സരേജിനിയും തങ്കവും മരണപ്പെട്ടിരുന്നു.
തീ കത്തുന്നത് കണ്ടാണ് താൻ അങ്ങോട്ട് ഓടിക്കയറിയതെന്നാണ് വീട്ടിൽ നിന്നും ഇറങ്ങിയോടിയ ആൾ പറയുന്നത്. സംഭവത്തിൽ ഷൊർണ്ണൂർ പൊലീസ് അന്വേഷണം നടത്തി വരുന്നു. കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും കൂടുതൽ ശാസ്ത്രീയ പരിശോധനകൾ വേണ്ടി വരുമെന്നും ഷൊർണൂർ പോലീസ് പറയുന്നുണ്ട്.