Entertainment

നജീം അർഷാദ് എന്ന ഗായകൻ പ്രശസ്തിയുടെ ഉയരങ്ങളിലേക്ക്

Published

on

പ്രേക്ഷക പ്രീതി നേടി വലിയ വിജയിച്ച സംഗീത റിയലിറ്റി ഷോ ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളത്തിന് കിട്ടിയ പാട്ടുകാരാണ് ദുർഗയും, മൃദുല വാരിയറും, നജീമുമൊക്കെ. ഇവരിൽ നജീം അർഷാദ് ഇപ്പോൾ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയരുകയാണ്. ഐഡിയ സ്റ്റാർ സിംഗറിലെ ഒന്നാം സമ്മാനം ഫ്ലാറ്റ് നേടിയത് നജീം അർഷാദ് ആയിരുന്നു.

പിന്നീട് ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് ചേക്കേറുകയായിരുന്നു നജീം അർഷാദ്. ഇതിനോടകം പല ഭാഷകളിലായി 500 ലധികം പാട്ടുകൾ പാടി. 2022 ലെ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം നേടി. കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലെ ഗാനലാപനത്തിനാണ് നജീം അർഷാദ് പുരസ്കാരം നേടിയത്. ജീവിതത്തിലെ പുതിയ വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്ന ഒരാള് കൂടിയാണ് ഇദ്ദേഹം. 2011ഇൽ ഐഡിയ സ്റ്റാർ സിംഗർ മത്സര വിജയിയായി സമ്മാനം ലഭിച്ച ഫ്‌ളാറ്റിലാണ് ഇപ്പോഴും താമസിക്കുന്നത്. രാശിയുള്ള വീടാണത്.

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ വിശേഷങ്ങൾ ആരാധയുമായി പങ്കു വെക്കുമ്പോൾ നജീം അർഷാദ് പറഞ്ഞു. ‘ചിത്ര ചേച്ചിയാണ് ഗാനലാപനത്തിൽ റോൾ മോഡൽ. ഒരു അമ്മയോടുള്ള സ്നേഹാദരങ്ങൾ ചിത്ര ചേച്ചിയോടുണ്ട്’. അദ്ദേഹം പറയുന്നു. നജീബിന്റെ വിവാഹ വാർഷികത്തിനു ആദ്യം ആശംസകൾ നേർന്നത് ചിത്രയായിരുന്നു. കൂടാതെ, സിനിമയെ കുറിച്ചും തന്റെ സ്വപ്നങ്ങളെ കുറിച്ചും അദ്ദേഹം മനസുതുറന്നു. സംഗീത സംവിധാനത്തെക്കാൾ പാട്ടുകാരനായി അറിയപെടാൻ ആണ് നജീബിനിഷ്ടം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version