Entertainment
ബുദ്ധിമുട്ടുകളെ അതിജീവിച്ചതിന് സ്വയം കൊടുക്കുന്ന ഗിഫ്റ്റാണ് ഇന്നത്തെ ജീവിതമെന്ന് സിന്ധു കൃഷ്ണ
അഭിനയിക്കാതെ തന്നെ സെലെബ്രെറ്റി ആയ ആളാണ് സിന്ധു കൃഷ്ണകുമാർ. ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള ഫാമിലി വ്ലോഗ്ഗർ കൂടിയാണവർ. അവരും നാല് മക്കളും സോഷ്യൽ മീഡിയയിൽ സജീവമായപ്പോൾ അച്ഛൻ പൊതു പ്രവർത്തകനായി സജീവമാണ്. അഭിനയം മാത്ര മല്ല രാഷ്ട്രീയവും താല്പര്യമുള്ള ഏരിയ ആണെന്ന് കൃഷ്ണകുമാർ നേരത്തെ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ സിന്ധു ബെഹ്‌റയിനിൽ പോയ വിശേഷങ്ങളാണ് തന്റെ യുട്യൂബ് ചാനലിലൂടെ പങ്കു വെക്കുകയാണ്. മൂത്തമകൾ അമ്മു എന്ന ആഹാനയാണ് കൂടെയുണ്ടായിരുന്നത്. ‘ഞങ്ങള്‍ പോയ സ്ഥലത്തിന്റെ പ്രത്യേകതകളൊക്കെ അമ്മു പകര്‍ത്തിയിട്ടുണ്ട്. എനിക്ക് വന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ഇത്തവണ ഞാന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പൊക്കം കുറഞ്ഞ് പോയതില്‍ എന്നെങ്കിലും സങ്കടം തോന്നിയിട്ടുണ്ടോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ചെറുപ്പത്തില്‍ അനിയത്തി എന്നേക്കാളും പൊക്കം വെച്ചത് മുതല്‍ എനിക്കത് ശീലമാണ്.
കിച്ചുവിന് അത്യാവശ്യം പൊക്കമുള്ളത് കൊണ്ട് പിള്ളേര്‍ക്കെല്ലാം നല്ല ഉയരം ഉണ്ടാവുമെന്ന് അറിയാമായിരുന്നു. അക്കാര്യത്തിൽ എനിക്കൊന്നും തോന്നിയിട്ടില്ല’ പിന്നീട് ആളുകൾ മേക്ക് അപ്പ് പ്രോഡക്റ്റിന്റെ കാര്യമാണ് അന്വേഷിക്കുന്നത്. എല്ലാവരും വേറെ വേറെ ബ്രാന്റിന്റെ മേക്ക് അപ്പ് പ്രോഡക്ടുകൾ ആണ് ഉപയോഗിക്കുന്നത്. ചെറിയ മോൾ ഹാൻസികയാണ് എല്ലാവരുടെ പ്രോഡക്റ്റുകളും മാറി മാറി ഉപയോഗിക്കുന്നത്.
ഹാൻസികയെ പറ്റി പറയുമ്പോൾ ‘എങ്ങോട്ടാണ് പോവുന്നതെന്ന് അവള്‍ക്ക് തന്നെ അറിയില്ല.മക്കള്‍ കുഞ്ഞായിരുന്നപ്പോള്‍ നല്ലപോലെ കഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നിപ്പോള്‍ പലിശ സഹിതം എല്ലാം ആസ്വദിക്കാനാവുന്നുണ്ട്. വീട്ടിലാവുമ്പോള്‍ വലിയ കുഴപ്പമില്ല. പുറത്തൊക്കെ പോവുമ്പോള്‍ നന്നായി പാടുപെട്ടിട്ടുണ്ട്. കുഞ്ഞിനെയും മടിയില്‍ വെച്ച് ഭക്ഷണമൊക്കെ സ്പീഡില്‍ കഴിക്കുമായിരുന്നു. എല്ലാ കാര്യങ്ങളും പെട്ടെന്ന് ചെയ്യാന്‍ പഠിച്ചത് അമ്മയായപ്പോഴാണ്.
സിനിമ കാണാന്‍ പോവുമ്പോഴും ബുദ്ധിമുട്ടിയിട്ടുണ്ട്. പിള്ളേര്‍ തിയേറ്ററില്‍ ബഹളമുണ്ടാക്കാതിരിക്കാനായും ശ്രദ്ധിക്കുമായിരുന്നു. മടിയിലൊക്കെ ഇരുത്തുമ്പോള്‍ കാലുവേദനയും നടുവേദനയുമൊക്കെയായിരുന്നു. ഹന്‍സുവിനെ പ്രസവിക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് ചാന്തുപൊട്ട് കാണാന്‍ പോയത്. നല്ല തിരക്കായിരുന്നു. എനിക്കാണേല്‍ വയറുമുണ്ട്, പിള്ളേരെയും കൂട്ടി ഇറങ്ങി വരാന്‍ പാടുപെട്ടിരുന്നു. എന്റെ ഓര്‍മ്മയിലുണ്ട് ആ സംഭവം’. മക്കളെ വളർത്താൻ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. അന്നത്തെ ബുദ്ധിമുട്ടുകളെ അതിജീവിച്ചതിനു സ്വയം കൊടുക്കുന്ന ഗിഫ്റ്റാണ് ഇപ്പോഴത്തെ ജീവിതമെന്ന് സിന്ധു പറയുന്നു.